'101'നെ ജനകീയമാക്കാന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്
മലപ്പുറം: എമര്‍ജന്‍സി നമ്പറായ '101' കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ മലപ്പുറം സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ഇന്നു നടക്കും. വൈകിട്ട് അഞ്ചിനു ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും.
അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസര്‍ കെ.എം അഷറഫ്അലി നയിക്കുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മലപ്പുറം ടീം എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേഷ് മാത്യൂ നയിക്കുന്ന പൊലിസ് ടീമുമായി കോട്ടപ്പടി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്. അഗ്‌നിബാധയുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കണമെന്നു ജനങ്ങള്‍ക്കു ധാരണയുണ്ടെങ്കിലും സുരക്ഷാ ഭീക്ഷണിയുള്ള മറ്റു ഘട്ടങ്ങളില്‍ പൂര്‍ണമായും സൗജന്യമായ ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന് അഗ്‌നിശമന സേനയെ 101ല്‍ വിളിക്കണമെന്ന അറിവ് പലര്‍ക്കുമില്ല. ഈ ഘട്ടത്തിലാണ് എമര്‍ജന്‍സി നമ്പറായ '101' കൂടുതല്‍ ജനകീയവല്‍ക്കരിക്കാന്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ്, നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, കുന്നത്തൊടി ഹംസ എന്നിവര്‍ സംസാരിക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."