HOME
DETAILS
MAL
പൊണ്ണത്തടി കുറയ്ക്കാന്‍ പാനീയം കുടിക്കാം
backup
May 07 2017 | 23:05 PM
ആപ്പിള്‍ ഷെയ്ക്ക്
ഒരു ദിവസം ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്ന ചൊല്ലുതന്നെയുണ്ടല്ലോ. കൊഴുപ്പകറ്റി ശരീരത്തിന് ഊര്‍ജം നല്കാന് ആപ്പിളിനുള്ള കഴിവ് ഒന്നു വേറെതന്നെയാണ്.
പെക്ടിന്‍ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ആപ്പിള്‍ നമ്മുടെ ശരീര കോശങ്ങള്‍ അധികം കൊഴുപ്പ് ആഗിരണം ചെയ്യാതെ തടയുന്നു. പേശികള്‍ ദൃഢമാക്കാനും കൊഴുപ്പ് എരിച്ചുകളയാനും ഈ ഷെയ്ക്കിന് കഴിയും.
വേണ്ട സാധനങ്ങള്‍
കൊഴുപ്പില്ലാത്ത തൈര് - ഒരുകപ്പ്
ആപ്പിള്‍ - ഒന്ന് (കഷണിച്ചത്)
തേന്‍ - ഒരു ടേബിള്‍സ്പൂണ്‍
ബദാം - അരക്കപ്പ്
കറുവാപ്പട്ട പൊടി - ഒരു ടീസ്പൂണ്‍
കൊഴുപ്പില്ലാത്ത പാല് - അര ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
മേല്പറഞ്ഞ സാധനങ്ങള്‍ മിക്സിയിലിട്ട് അടിച്ചെടുക്കുക. കപ്പിലേക്ക് പകര്‍ന്ന് ഉപയോഗിക്കുക. കറുവാപ്പട്ട ഒരു കഷണം ചെറുതായി നുറുക്കിയെടുക്കുകയുമാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."