സെന്‍കുമാര്‍ കേസ്: സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25,000 രൂപ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്. കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. കോടതിയില്‍നിന്നു ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടിസിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ടിപി. സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി സര്‍ക്കാരിന് 25,000 രൂപ പിഴ വിധിച്ച സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ വിഷയത്തിനെതിരേ സ്പീക്കര്‍ രംഗത്തെത്തി. പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ അടിയന്ത്രപ്രമേയമായി കൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
നോട്ടിസ് അനുവദിക്കരുതെന്ന് നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഷയം അടിയന്തര പ്രധാന്യമുള്ളതും അത്യപൂര്‍വവുമാണ്. കോടതിയുടെ അന്തിമ വിധി വന്ന കേസാണിതെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പുന:പരിശോദ ഹരജി പിന്‍വലിക്കും. പിന്‍വലിക്കാനുള്ള അപേക്ഷ ഇന്ന് കോടടിയില്‍ സമര്‍പ്പിക്കും,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."