HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം, പുറത്തിറങ്ങാനാകില്ല
backup
October 05 2020 | 11:10 AM
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ എന്‍.ഐ.എ.കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.
സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നത്. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വപ്നയ്ക്ക് സ്വാഭാവികജാമ്യമാണ് ലഭിച്ചത്. നേരത്തെ സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി രണ്ട് തവണ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."