വാക്സിന് അഴിമതി; ശിക്ഷിക്കപ്പെട്ടവരെ സഹായിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആരോഗ്യവകുപ്പ് മുന്‍ ഉദ്യോഗസ്ഥരെ സഹായിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വാക്സിന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച ഡോക്ടര്‍മാരായ വികെ രാജനെയും കെ ഷൈലജയെയും സഹായിച്ചുവെന്നും അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച ഇവരുടെ ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഷെഹ്മദ്, ഡോക്ടര്‍ രാജശേഖരന്, ഡോക്ടര്‍ പ്രിയങ്ക, വഞ്ചിയൂര്‍ എസ്ഐ അശോക് കുമാര്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശം.
കുറ്റക്കാര്‍ക്കെതിരെ ഗൂഡാലോചന, പാരിതോഷികം കൈപ്പറ്റല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."