എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ വോട്ടിങ് മെഷീന്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വാദം തെറ്റെന്ന് തെളിയും: അരുണ്‍ ജയ്റ്റ്‌ലി
ലോക്‌സഭ: എക്‌സിറ്റ് പോള്‍ ഫലത്തിന് സമാനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെങ്കില്‍, വോട്ടിങ് മെഷീന്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് തെളിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും വരുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‌ലിയുടെ പരാമര്‍ശം.
'എക്‌സിറ്റ് പോളുകള്‍ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷ്യന് ഇതുമായി യാതൊരു ബന്ധവുമില്ല. മേയ് 23ന് പുറത്ത് വരുന്ന അന്തിമ ഫലവും എക്‌സിറ്റ് പോള്‍ ഫലവും ഒന്നാണെങ്കില്‍ ഇ.വി.എം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളും പൊളിയും'- അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു.
എക്‌സിറ്റ് പോള്‍ ഫലം ഗോസിപ്പാണെന്നും വിശ്വസിക്കരുതെന്നും വോട്ടിങ് മെഷീനില്‍ ക്രമേക്കേടിനായി ഉപയോഗിക്കാനുള്ള 'ഗെയിം പ്ലാനാ'ണ് ഇതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഈ ഗോസിപ്പ് വഴി ആയിരക്കണക്കിന് വോട്ടിങ് മെഷീന്‍ മാറ്റിവയ്ക്കുകയോ ക്രമക്കേട് നടത്തുകയോ ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഒറ്റക്കെട്ടായി ശക്തരാതി നില്‍ക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും താന്‍ ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."