HOME
DETAILS
MAL
ബാങ്കിങ് മേഖലയില്‍ ആശങ്ക
backup
October 05 2020 | 23:10 PM
കൊല്ലം: കോവിഡ് വ്യാപനം സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ സൃഷ്ടിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ പോലും അടച്ചിടേണ്ട അവസ്ഥയാണെന്നും ബാങ്കിംഗ് സമയം പുനഃക്രമീകരിക്കുന്നത് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2വരെ ക്രമീകരിക്കുകയുംജീവനക്കാരുടെ എണ്ണം അന്‍പതു ശതമാനമായി കുറയ്ക്കുകയും ചെയ്യണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.ബി.ഇ.എ ആവശ്യപ്പെട്ടു.
ഇതുവരെ സംസ്ഥാനത്ത് അറുനൂറില്‍ അധികം ബാങ്ക് ജീവനക്കാര്‍ക്ക് കൊവിഡ് പിടിപെട്ടെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ കണക്ക്. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജീവനും നഷ്ടമായി. 6500 ബാങ്ക് ശാഖകളുള്ള കേരളത്തില്‍ 40,000ത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഉള്‍പ്പടെ പുനഃക്രമീകരണം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മുഴവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ ശാഖകള്‍ അടച്ച് പൂട്ടേണ്ട അവസ്ഥയാണെന്നും സംഘടനാ നേതാക്കള്‍ പറയുന്നു.
ഗര്‍ഭിണികളായ ഉദ്യോഗസ്ഥര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സ്‌പെഷ്യല്‍ ലീവ് അനുവദിക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ കൊവിഡ് ബാധ കഴിയുന്നതു വരെ ഒഴിവാക്കണം. ഇടപാടുകള്‍ ഓണ്‍ലൈനാക്കിയാല്‍ ഒരുപരിധിവരെ പ്രശ്‌ന പരിഹാരമാകും. നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ ശാഖകളില്‍ സംവിധാനങ്ങളില്ലെന്നും ബാങ്കിംഗ് സംഘടനകള്‍ സേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."