വ്യാജരേഖ ചമച്ച് ഭൂമിതട്ടിപ്പ്: 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
മാനന്തവാടി: വ്യാജരേഖ ചമച്ച് ഭൂമി വില്പന നടത്തിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പത്തനംതിട്ട കെ.എസ്.ഇ.ബിക്ക് സമീപം ആലിപ്പിള്ള വീട് അബ്ദുല്‍ ഖാദര്‍ എന്ന അമ്പിളി (55)യെയാണ് മാനന്തവാടി സി.ഐ പി.കെ മണിയും സംഘവും ഇയാളുടെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട നഗരസഭാ മുന്‍ ചെയര്‍പേഴ്സണും ഇയാളുടെ ഭാര്യയുമായ ഒന്നാം പ്രതി അജീബ ഇപ്പോഴും ഒളിവിലാണ്. മൂന്നാം പ്രതി ഇടനിലക്കാരന് അബ്ദുല്‍ റസാഖ് ജാമ്യത്തിലാണ്.
കോട്ടയം ഏറ്റുമാനൂര്‍ കിഴക്കുഭാഗം പള്ളിക്കാട് സേവി ജോസഫിനെയാണ് 2009ല്‍ പ്രതികള്‍ പറ്റിച്ച് മുങ്ങിയത്. പേര്യ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ വ്യാജ മുക്ത്യാറും നികുതി രശീതും നിര്‍മിച്ച് സേവി ജോസഫില്‍ നിന്ന് 52 ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റി പറ്റിക്കുകയായിരുന്നു. പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്കി മുങ്ങി നടക്കുകയായിരുന്നു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ പൊലിസ് സ്റ്റേഷനുകളിലെ ഏറ്റവും പഴക്കംചെന്ന തട്ടിപ്പ് കേസുകളിലൊന്നാണിത്. സി.പി.ഒമാരായ മനു അഗസ്റ്റ്യന്‍, എം.രമേശ്, കെ.ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."