അധര്‍മത്തിനെതിരേ എഴുത്തുകാര്‍ മൗനം പാലിക്കേണ്ട ദുരവസ്ഥ: വയലാര്‍ ശരത്ചന്ദ്രവര്‍മ
ആലപ്പുഴ: എഴുത്തുകാര്‍ സമൂഹത്തിനു വേണ്ടി തൂലിക എടുക്കുന്നതിനു പകരം കുടുംബത്തിനു വേണ്ടി ജീവിക്കേണ്ട സ്ഥിതി വിശേഷമാണു നിലവിലുള്ളതെന്നു ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ. മണ്ണാറശാല പ്രണവത്തില്‍ ശ്രീദേവി നമ്പൂതിരിയുടെ പ്രഥമ കവിതാ സമാഹാരമായ കാവ്യാഞ്ജലിയുടെ പ്രകാശന കര്‍മം പ്രസ്‌ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാക്കിനെ വാക്ക് കൊണ്ട് നേരിടുന്ന കാലം കഴിഞ്ഞു.ഇപ്പോള്‍ വാക്കുകളെ ആയുധം കൊണ്ടാണു നേരിടുന്നത്.മൗനമായിരിക്കും നല്ലതെന്ന് അനുഭവത്തില്‍ നിന്നു ബോധ്യമായിരിക്കുകയാണ്.കുടുംബനാഥനായി ജീവിക്കുന്നതാണു നല്ലതെന്ന് അദ്ദേഹം പറഞ്ഞു.കവികള്‍ മനുഷ്യപക്ഷത്തുനിന്നു സംസാരിക്കണമെന്നു പറയുമ്പോള്‍ മനുഷ്യന്‍ ഏത് പക്ഷത്താണെന്നതാണ് അലട്ടുന്ന പ്രശ്‌നം.
എന്തിനാണു നിങ്ങള്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നു ചോദിക്കുന്ന ഒരു സ്ത്രീപക്ഷം ഉണ്ട്.പുരുഷന്മാരെ പറ്റി പറഞ്ഞാല്‍ ആയുധം കൊണ്ട് നേരിടും. സ്ത്രീകളെ കുറിച്ച് പറഞ്ഞാല്‍ സ്ത്രീശക്തി കൊണ്ട് എതിരിടും.
ഇത്തരം സാഹചര്യത്തില്‍ മൗനമാണ് നല്ലതെന്ന് തോന്നിപ്പോയാല്‍ കുറ്റം പറയാനാകില്ല.എല്ലാം ക്രിത്രിമമായി മാര്‍ഗത്തിലൂടെയാണ് നടക്കുന്നതെന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ പറഞ്ഞു.ഡോ ശേഷനാഗ് പുസ്തകം ഏറ്റുവാങ്ങി.കുമാരി മാളവിക കവിതാലാപനം നടത്തി.വി.എം ജോസഫ്, ശ്രീദേവി നമ്പൂതിരി, തോട്ടത്തില്‍ സുരേന്ദ്രനാഥ്, രാജു ആനിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."