സിവില്‍ സര്‍വിസ് പരീക്ഷാപരിശീലനം
തൃശൂര്‍: പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ സിവില്‍ സര്‍വിസ് പരീക്ഷയ്ക്കുളള പരിശീലന ക്ലാസ്സ് ജൂണ്‍ 5ന് ആരംഭിക്കും. 6 മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വീക്കെന്‍ഡ് ബാച്ചുമാണമുളളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 19. പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ മെയ് 21 രാവിലെ 11ന് നടക്കും. പരീക്ഷഫലം മെയ് 22ന് പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോറം 200 രൂപ ഫീസൊടുക്കി നേരിട്ടും ംംം.രരലസ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 200 രൂപ ഡിഡി, 2 പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാല്‍ മാര്‍ഗം അയക്കണം. അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതിയ വര്‍ക്കും അപേക്ഷിക്കാം. ഈ സ്ഥാപനത്തിലെ മൊത്തം സീറ്റില്‍ 50 ശതമാനം മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 10 ശതമാനം പട്ടികജാതി, പട്ടികവര്‍ക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. വിലാസം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിന്- 679573 ഫോണ്‍ : 0494-2665489. 8281098868.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."