HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി തടഞ്ഞു: 50 പേരെ അനുവദിക്കാമെന്ന് ഹരിയാന സര്‍ക്കാര്‍
backup
October 06 2020 | 11:10 AM
ഹരിയാന: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി തടഞ്ഞു. പഞ്ചാബില്‍ നിന്നാരംഭിച്ച റാലി ഹരിയാനയില്‍ വെച്ചാണ് തടഞ്ഞത്. 50 പേരെ അനുവദിക്കാമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ ടാക്ടര്‍ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി ഹരിയാനയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നേരത്തേ അറിയിച്ചിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."