എക്‌സൈസ് കമ്മിഷണര്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : മെട്രോ റെയിലിനുവേണ്ടി ഏറ്റെടുത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്ന ബാറിന്റെ ലൈസന്‍സ് ഫീ തിരികെ നല്‍കാനുള്ള അപേക്ഷ എക്‌സൈസ് കമ്മിഷണര്‍ വീണ്ടും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ പൂട്ടേണ്ടി വന്നതിനാല്‍ ഫീസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ ടൂറിസ്റ്റ് കോര്‍പ്പറേഷന്‍ നല്‍കിയ അപേക്ഷ എക്‌സൈസ് കമ്മിഷണര്‍ തള്ളിയിരുന്നു.
തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. 2013 ഡിസംബര്‍ പത്തിന് മെട്രോയ്ക്കു വേണ്ടി ബാര്‍ നിന്ന കെട്ടിടം റവന്യു വകുപ്പ് ഏറ്റെടുത്ത് ബാര്‍ പൂട്ടി സീല്‍ ചെയ്തു. എന്നാല്‍ ബാറിലുണ്ടായിരുന്ന മദ്യം നീക്കാന്‍ സമയം നല്‍കാതെയാണ് റവന്യു വകുപ്പ് നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ കലക്ടര്‍ക്ക് പരാതി നല്‍കി.
തുടര്‍ന്ന് 2013 ഡിസംബര്‍ 22 ന് ബാര്‍ വീണ്ടും തുറന്നു. സ്ഥലം ഏറ്റെടുത്ത കാര്യം മറച്ചു വച്ച് 2014 2015 വര്‍ഷത്തെ ലൈസന്‍സിന് ബാറുടമകള്‍ അപേക്ഷിച്ചു. 2014 ഏപ്രില്‍ ഒന്നിന് ലൈസന്‍സ് പുതുക്കി. 23 ലക്ഷം രൂപ ഫീസും നല്‍കി. എന്നാല്‍ ഏപ്രില്‍ പത്തിന് റവന്യു വകുപ്പ് സ്ഥലം വീണ്ടുമേറ്റെടുത്ത് കെട്ടിടം പൊളിച്ചു നീക്കി. പത്തു ദിവസത്തില്‍ താഴെ മാത്രമാണ് ബാര്‍ പ്രവര്‍ത്തിച്ചതെന്നും ലൈസന്‍സ് ഫീസ് തിരികെ വേണമെന്നുമാണ് ഹലജിക്കാരുടെ ആവശ്യം.
ലൈസന്‍സ് റദ്ദാക്കിയാല്‍ ഫീസ് തിരികെ നല്‍കണമെന്ന് ലൈസന്‍സ് വ്യവസ്ഥയില്‍ പറയുന്നുണ്ടെങ്കിലും ഏതൊക്കെ സാഹചര്യത്തിലാണ് തിരികെ നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടില്ലൈന്നു കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഹലജിക്കാരുടെ അപേക്ഷ വീണ്ടും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."