HOME
DETAILS

തട്ടിപ്പില്‍ കുരുങ്ങുന്ന കേരളം; എല്‍.ആര്‍ ടെക്‌നോളജീസിന്റെ അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം മാറ്റി

  
backup
October 08 2020 | 05:10 AM

fraud-latest-news-today-123

കോഴിക്കോട്: മോറിസ് കോയിന്‍ നിക്ഷേപ പദ്ധതിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ടെക്‌നോളജീസ് കമ്പനിയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. നിലവില്‍ അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.ഒന്‍പത് മാസത്തിനിടെ അഞ്ച് അക്കൗണ്ടുകളിലായി 1200 കോടിയുടെ ഇടപാട് നടന്നതായും പൊലിസ് കണ്ടെത്തി. ഒന്നര കോടി രൂപയാണ് കമ്പനിയുടെ അക്കൗണ്ടില്‍ നിലവിലുള്ളതെന്ന് കേസ് അന്വേഷിക്കുന്ന പൂക്കോട്ടുംപാടം സി.ഐ പി. വിഷ്ണു പറഞ്ഞു.

അതിനിടെ കമ്പനി ഉടമ നിഷാദ് കിളിയിടുക്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇയാള്‍ ഒഴിഞ്ഞുമാറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്താനും കരുക്കള്‍ നീക്കുന്നുണ്ട്.ഇതിനിടെ, നിക്ഷേപകരില്‍ ചിലര്‍ക്ക് പണം തിരികെ ലഭിച്ചിട്ടുണ്ട്. ചിലര്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും കേസുമായി സഹകരിക്കാന്‍ നിക്ഷേപകര്‍ക്ക് താല്‍പര്യമില്ലെന്ന് പൊലിസ് പറഞ്ഞു. നിക്ഷേപിച്ച പണം എങ്ങനെയെങ്കിലും തിരികെ വാങ്ങാനാണ് നിക്ഷേപകരുടെ ശ്രമം. ക്രിപ്പ്‌റ്റോ കറന്‍സിയാണെന്ന് അവകാശപ്പെട്ട് മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച എല്‍.ആര്‍ ടെക്‌നോളജീസിനെതിരേ സെപ്റ്റംബര്‍ 29നാണ് പൂക്കോട്ടുംപാടം പൊലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago