HOME
DETAILS
MAL
പെരിയയില്‍ നാളെ നിരോധനാജ്ഞ
backup
May 22 2019 | 14:05 PM
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന നാളെ (വ്യാഴാഴ്ച)യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ.
കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ടാണ് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."