വനം വകുപ്പിന്റെ അനുമതിയില്ല കബനി പുഴയോര വൈദ്യുതീകരണം കടലാസിലൊതുങ്ങുന്നു
പുല്‍പ്പള്ളി: കബനിജലം കൃഷിമേഖലയിലെത്തിക്കാന്‍ പുഴയോരം വൈദ്യുതീകരിക്കുമെന്ന വാഗ്ദാനം കടലാസിലൊതുങ്ങി. പുഴയോരത്ത് വൈദ്യുതിയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് സ്വന്തമായി മോട്ടറുകള്‍ സ്ഥാപിച്ച് ജലസേചനം നടത്താനും കഴിയാത്ത സ്ഥിതിയാണ്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ ലൈന്‍ വലിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതാണ് ഇതിന് തടസമാകുന്നത്.
കബനി പുഴയോരത്തെ കൊളവള്ളി, കന്നാരം തുടങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് അടുത്തകാലത്തായി ജണ്ടകെട്ടി ഭൂമി തിരിച്ചതോടെയാണ് പുഴയോര വൈദ്യുതീകരണം നിലച്ചുപോയത്. 20 ലക്ഷം രൂപ ചെലവില്‍ വൈദ്യുതീകരണ പ്രവൃത്തിക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ബാക്കിയുള്ള പ്രദേശങ്ങളില്‍ വൈദ്യുതീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാന്‍ തയാറായിട്ടും വനം വകുപ്പിന്റെ തടസം കാരണം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ജലസേചന പദ്ധതികളില്‍ നിന്ന് ആവശ്യത്തിന് വെള്ളം കിട്ടാനില്ലാത്തതിനാല്‍ പലര്‍ക്കും അവരുടെ ഇഷ്ടത്തിന് കൃഷി നടത്താനും കഴിയുന്നില്ല.
ഇതിന് പുറമെ വന്യമൃഗശല്യമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതിയെത്തിച്ചാല്‍ ഒരു പരിധിവരെ വന്യമൃഗശല്യം ഒഴിവാക്കാന്‍ കഴിയും. ശക്തമായ വരള്‍ച്ച നേരിടുന്ന പ്രദേശമായതിനാല്‍ ജലസേചനം കൊണ്ട് മാത്രമേ ഇവിടെ കൃഷി ചെയ്യാനാകു. എന്നാല്‍ അതിനുള്ള സംവിധാനമൊരുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നില്ല. വൈദ്യുതിയെത്തിച്ചാല്‍ വയനാട്ടിലെ വിവിധ തോടുകള്‍ ചേര്‍ന്നുണ്ടാകുന്ന കബനിജലം അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെങ്കിലും വനം വകുപ്പിന്റെ തടസം കാര്‍ഷിക മേഖലക്ക് തിരിച്ചടിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."