HOME
DETAILS

കല്ലട ട്രാവല്‍സിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ പരേഡ് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

  
Web Desk
May 22 2019 | 17:05 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9f-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8

 


കൊച്ചി: യാത്രക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ കല്ലട ട്രാവല്‍സിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ പരേഡ് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. തിരിച്ചറിയല്‍ പരേഡിന് ഒരു മാസത്തിലധികം സമയം ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. തിരിച്ചറിയല്‍ പരേഡിന് സമയം ലഭിക്കാത്തതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. കൊലപാതക കേസില്‍ പോലും ജാമ്യം അനുവദിക്കുന്നില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. ബസിലുണ്ടായ സംഭവം ക്രൂരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ പ്രവൃത്തി ഹീനമാണെന്നും കോടതി വ്യക്തമാക്കി.


പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ഹരജിയില്‍ കോടതി പ്രതികള്‍ക്ക് നോട്ടിസ് പുറപ്പെടുവിക്കാന്‍ ഉത്തരവിട്ടു. കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായിട്ടില്ലെന്നും തൊണ്ടിമുതലുകള്‍ കണ്ടെടുക്കാനുണ്ടെന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ജസ്റ്റിസ് വി. രാജാവിജയരാഘവനാണ് ഹരജി പരിഗണിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  18 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  35 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago