'രാജ്യദ്രോഹി, ബ്രിട്ടീഷ് ഏജന്റ്'- പെരിയാറെ അധിക്ഷേപിച്ച് മാര്‍കണ്ഡേയ കട്ജു
ചെന്നൈ: ദ്രാവിഡര്‍ കഴകം നേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ പെരിയാറെ അധിക്ഷേപിച്ച് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ് പെരിയാറെന്നാണ് കട്ജുവിന്റെ കണ്ടെത്തല്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ പെരിയാര്‍ ആഗ്രഹിച്ചില്ലെന്നും അതിനാലാണ് ഓഗസ്റ്റ് 15ന് അദ്ദേഹം കരിദിനം ആചരിച്ചതെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
'ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമായ പെരിയാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഓഗസ്റ്റ് 15 തന്റെ പ്രസിദ്ധീകരണത്തില്‍ കറുത്ത ദിനമായി അയാള്‍ പ്രഖ്യാപിച്ചതും അത് കൊണ്ടാണ്.'
ചെന്നൈയില്‍ നിന്ന് തന്റെ സുഹൃത്ത് മീനവിശ്വനാഥ് അയച്ചുതന്ന ചിത്രം എന്ന് പറഞ്ഞ് ഒരു പഴയ തമിഴ് പോസ്റ്ററും കട്ജു ഫേസ്ബുക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കട്ജുവിന്റെ പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."