'ലൈഫ് മിഷനില്‍ നടന്നത് അധോലോക ഇടപാട്'; ധാരണാപത്രം എം. ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സി.ബി.ഐ
കൊച്ചി: ലൈഫ് മിഷന്‍ ഇടപാട് അധോലോക ഇടപാടെന്ന് സി.ബി.ഐ കോടതയില്‍. ലൈഫ് മിഷനും യു.എ.ഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു.
പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ടെന്‍ഡര്‍ വഴി യൂണിടാകിന് കരാര്‍ ലഭിച്ചതെന്ന് കളവാണെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചു. അതീവഗൗരവതരമായ സ്ഥിതിവിശേഷമാണ് ഇത്. എം.ശിവശങ്കറിന് ഇതില്‍ പങ്കുണ്ട്.
ശിവശങ്കരന്‍ തന്റെ ഓഫീസിലേക്ക് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും വിളിച്ച് വരുത്തി. അപ്പോള്‍ മാത്രമാണ് ഇത്തരമൊരു നിര്‍മാണക്കരാറിലെക്ക് എത്തിയ കാര്യം സി.ഇ.ഒ ആയ യു.വി ജോസ് അറിയുന്നത്. കേസില്‍ യു.വി ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സി.ബി.ഐ പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നയും സംഘവും വാങ്ങിയത് 30 ശതമാനം കമ്മിഷനെന്നും സി.ബി.ഐ പപറഞ്ഞു. ആദ്യം ചോദിച്ച കമ്മിഷന്‍ 40 ശതമാനം. വാങ്ങിയത് മൂന്നുകോടി എണ്‍പത് ലക്ഷം രൂപയെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. ഫ്‌ലാറ്റുകളുടെ എണ്ണം കുറച്ചത് സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷന്‍ നല്‍കാനാണ്. സ്വപ്ന പറഞ്ഞതുപ്രകാരം സന്തോഷ് ഈപ്പന്‍ പണം കൈമാറിയത് കവടിയാറില്‍വച്ചെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."