HOME
DETAILS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി

  
backup
May 22, 2019 | 5:37 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-2

 

കൊളംബോ: ഭീകരാക്രമണത്തിന് ഒരു മാസം പിന്നിട്ട ശേഷവും അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ശ്രീലങ്ക. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്ത് അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. ഇതോടെ സുരക്ഷാ സേനക്ക് സംശയമുള്ള ആരെയും പിടികൂടി അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കും.
ഏപ്രില്‍ 21ന് കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും ക്രിസ്ത്യന്‍ പള്ളികളിലും സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഴുവനാളുകളും പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ച പിന്നിട്ടതോടെ ക്രൈസ്തവ-ബുദ്ധ തീവ്രവാദികള്‍ ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കു നേരെ ആസൂത്രിതമായ കലാപം നടത്തി. നിരവധി മുസ്‌ലിം പള്ളികളും നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു.


അതിനിടെ തീവ്രവാദ സംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് പാര്‍ലമെന്റ് അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. 42കാരനായ മുഹമ്മദ് നൗഷാദ് ജലാലുദ്ദീനെയാണ് പ്രത്യേക പൊലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ എന്‍.ടി.ജെ നേതാവ് സഹ്‌റാന്‍ ഹാഷിമിനെ സഹായിച്ചു എന്നതാണ് ഇയാള്‍ക്കു മേലുള്ള കുറ്റം. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനായി പാര്‍ലമെന്റ് സുരക്ഷ ശക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago