HOME
DETAILS
MAL
മഹിളാ മന്ദിരങ്ങളില്‍ അമ്മയ്ക്കൊപ്പം 10 വയസുവരെ കുട്ടികള്‍ക്ക് കഴിയാം
backup
October 09 2020 | 01:10 AM
തിരുവനന്തപുരം: മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം ഇനി 10 വയസ് വരെയുള്ള കുട്ടികള്‍ക്കും പ്രവേശനം. കുട്ടികളുടെ പ്രായ പരിധി ആറില്‍ നിന്നും 10 വയസ് ആക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാരിന് കീഴിലുള്ള മഹിളാ മന്ദിരങ്ങളില്‍ ഇത്തരത്തില്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. നേരത്തെ കുട്ടികളുമായി സ്ഥാപനത്തിലെത്തുന്ന സ്ത്രീകള്‍ക്ക്, കുട്ടിക്ക് ആറു വയസ് ആകുന്നതുവരെ കൂടെ താമസിപ്പിക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമാണ്. പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാമത്തെ റിപ്പോര്‍ട്ടിലും മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം താമസിച്ചു വരുന്ന കുട്ടികളുടെ പ്രായപരിധി 10 വയസായി ഉയര്‍ത്തുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു.
വനിത ശിശുവികസന വകുപ്പിന് കീഴില്‍ 12 മഹിളാമന്ദിരങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരിതബാധിതരും അഗതികളുമായ 13 വയസിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവരേയാണ് മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."