നവകേരള നിര്‍മാണം; കുടുംബശ്രീ ജില്ലയില്‍ നിന്ന് ശേഖരിച്ചത് 35 ലക്ഷം
കല്‍പ്പറ്റ: പ്രളയ ദുരിതത്തിനിടയില്‍ നിന്നും കേരളത്തിന്റെ അതിജീവനത്തിനായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ സമാഹരിച്ചത് 3515841 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ ഒരാഴ്ചത്തെ സമ്പാദ്യം ശേഖരിച്ച് നല്‍കണമെന്ന് സംസ്ഥാന മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ക്കും ജില്ലാ മിഷന്‍ നിര്‍ദേശം നല്‍കിയത്. മൂന്ന് ലക്ഷം രൂപ നല്‍കിയ സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ്സാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. തൊട്ടുപിന്നില്‍ 2,80,700 രൂപ നല്‍കിയ നെന്‍മേനി 2,27,526 രൂപ നല്‍കിയ പുല്‍പ്പള്ളി സി.ഡി.എസ് എന്നിവരാണ്.
അമ്പലവയല്‍ രണ്ട് ലക്ഷം, കല്‍പ്പറ്റ 1,40,000, കണിയാമ്പറ്റ 1,60,000, കോട്ടത്തറ 74,680, മാനന്തവാടി 1,93,710, മീനങ്ങാടി 2,01,340, മേപ്പാടി 1,54,780, എടവക 79,230, മൂപ്പൈനാട് 1,37,930, മുള്ളന്‍കൊല്ലി 75,000, മുട്ടില്‍ 2,13,250, നൂല്‍പ്പുഴ 1,20,850, പടിഞ്ഞാറത്തറ 60,000, പനമരം 1,65,000 പൂതാടി 2,03,860, പൊഴുതന 40,000, തരിയോട് 35,000, തവിഞ്ഞാല്‍ 24,000, തിരുനെല്ലി 1,33,000, തൊണ്ടര്‍നാട് 1,00,000, വെള്ളമുണ്ട 1,42,340, വെങ്ങപ്പള്ളി 60,070, വൈത്തിരി 50,000 എന്നിങ്ങനെയാണ് മറ്റു സി.ഡി.എസുകള്‍ സമാഹരിച്ച തുക. ഇതോടൊപ്പം ദുരിത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി സ്വരൂപിച്ച സ്‌നേഹനിധിയിലേക്ക് സി.ഡി.എസുകളില്‍ നിന്നുള്ള വിഹിതമായി 1,65,890 രൂപയും നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സ്‌നേഹിത, കാസ് ഓഡിറ്റ് ടീം എന്നിവയുടെ ജീവനക്കാര്‍, ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അര ലക്ഷത്തോളം രൂപയും സ്‌നേഹനിധിയിലേക്ക് സംഭാവന ചെയ്തു. കൂടാതെ ജില്ലാ മിഷന്‍ കോഡിനേറ്ററര്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍മാര്‍ എന്നിവരുടെ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 35,15,841 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, കേശവേന്ദ്രകുമാര്‍ ഐ.എ.എസ്, സബ് കലക്ടര്‍ എന്‍.എസ് കെ. ഉമേഷ് ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."