ബദ്ര്‍ ദിന സ്മരണ പുതുക്കി വിശ്വാസികള്‍
കോഴിക്കോട്: തിന്മക്കെതിരേയുള്ള സത്യവിശ്വാസത്തിന്റെ വിജയമായ ബദ്്ര്‍ ദിന സ്മരണ പുതുക്കി നാടെങ്ങും വിശ്വാസികള്‍.
ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാണ് ബദ്ര്‍ യുദ്ധം. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനില്‍ പ്രവാചകന്റെ നേതൃത്വത്തിലാണ് ബദ്ര്‍ യുദ്ധം നടന്നത്. ആയിരത്തോളം സായുധരായ ശത്രുപക്ഷത്തോട് 313 വിശ്വാസികള്‍ പടപൊരുതി വിജയം നേടിയ ചരിത്രമാണ് ബദ്‌റിനുള്ളത്.
ബദ്ര്‍ പോരാളികളെ ഖുര്‍ആന്‍ ഉന്നതപദവി നല്‍കി ആദരിച്ചിരുന്നു. പ്രവാചകരും അനുചരരും ബദ്ര്‍ പോരാളികളെ ആദരിച്ചിരുന്നു. പാരമ്പര്യമായി മുസ്‌ലിം സമൂഹവും ഇതിന്റെ വെളിച്ചത്തിലാണ് ബദ്ര്‍ ദിന അനുസ്മരണം നടത്തുന്നത്. എല്ലാ മഹല്ലുകളും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും റിലീഫ് വിതരണവും നടന്നു. പള്ളികളില്‍ ബദ്്ര്‍ അനുസ്മരണവും മജിലിസുന്നൂറും സംഘടിപ്പിച്ചു.
വീടുകളിലും മതസ്ഥാപനങ്ങളിലും ബദ്ര്‍ അനുസ്മരണം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ബദ്ര്‍ ദിനത്തോടനുബന്ധിച്ചുള്ള മജ്‌ലിസുന്നൂറും റിലീഫ് വിതരണവും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."