വനിതാ ഫുട്ബോള്‍ ലീഗ്: സേതു എഫ്.സി ചാംപ്യന്മാര്
ലുധിയാന: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ സേതു എഫ്.സി ചാംപ്യന്മാര്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ മണിപ്പൂര്‍ പൊലിസിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു തമിഴ്നാട്ടില്‍ നിന്നുള്ള സേതു എഫ്.സി ചാംപ്യന്മാരായത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നു സേതു എഫ്.സി രണ്ടാം പകുതിക്ക് ശേഷമാണ് മൂന്ന് ഗോളടിച്ച് തിരിച്ച് വരവ് നടത്തിയത്.
ആദ്യ പകുതിയുടെ അവസാനം രാധാ റാണിയായിരുന്നു മണിപ്പൂര്‍ പൊലിസിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, രണ്ടാം പകുതിക്ക് ശേഷം മണിപ്പൂര്‍ പൊലിസിനെ പിടിച്ച് കെട്ടിയാണ് സേതു എഫ്.സി കിരീടം സ്വന്തമാക്കിയത്. ര@ണ്ടാം പകുതിയില്‍ സബിത്രയുടെ ഇരട്ട ഗോളുകളും ഒരു സെല്‍ഫ് ഗോളുമാണ് മണിപ്പൂര്‍ പൊലിസിന്റെ തോല്‍വിയിലേക്ക് നയിച്ചത്.
ഏഴ് മത്സരങ്ങളില്‍ 45 ഗോളുകളാണ് സേതു എഫ്.സി ഈ ടൂര്‍ണമെന്റില്‍ അടിച്ചു കൂട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മണിപ്പൂര്‍ പൊലിസും സേതു എഫ്.സിയും ഏറ്റുമുട്ടിയപ്പോഴും സേതുവിനായിരുന്നു വിജയം. അന്ന് 6-4 എന്ന സ്കോറിനായിരുന്നു സേതു എഫ്.സിയുടെ വിജയം. മണിപ്പൂരിന്റെ ക്യാപ്റ്റന്‍ ബാലാ ദേവിയെ പിടിച്ചു കെട്ടിയതാണ് സേതു എഫ്.സിയെ വിജയത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."