Assembly ByPolls 2019 Live: തമിഴ്‌നാട്: 14 സീറ്റുകളില്‍ ഡി.എം.കെ മുന്നില്‍, എട്ടിടത്ത് അണ്ണാ ഡി.എം.കെ
5.30 PM: തമിഴ്‌നാട്ടില്‍ 14 നിയമസഭാ മണ്ഡലങ്ങളില്‍ ഡി.എം.കെ മുന്നില്‍. എട്ടിടത്ത് അണ്ണാ ഡി.എം.കെക്ക് ലീഡ്.
4.35 PM: തമിഴ്‌നാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 10 വീതം സീറ്റുകളില്‍ ഡി.എം.കെയും, അണ്ണാ ഡി.എം.കെയും ലീഡ് ചെയ്യുന്നു. 21 സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
11.17 AM: ഉത്തര്‍ പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഓരോയിടത്ത് ബി.ജെ.പിയും ബി.എസ്.പിയും ലീഡ് ചെയ്യുന്നു
10.00 AM: തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഓരോ സീറ്റുകളില്‍ വീതം ഡി.എം.കെയും അണ്ണാ ഡി.എം.കെയും ലീഡ് ചെയ്യുന്നു.
9:29 AM:ഗോവയില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരിടത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസിനാണ് ലീഡ്
9:28 AM: മധ്യപ്രദേശിലെ ഛിന്ദ്വാര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."