HOME
DETAILS
MAL
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നവീകരണം: പ്രശ്നങ്ങള്‍ക്ക് പരിഹാരമായി
backup
May 08 2017 | 22:05 PM
കോഴിക്കോട്: മാനാഞ്ചിറ-വെളളിമാട്കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ലോ കോളജിന് മുന്നിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു.
ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരമായത്. ലോ കോളജിന്റെ മതില്, ഷെഡ് എന്നിവ പി.ഡബ്യൂ.ഡി യുടെ മേല്‍ നോട്ടത്തില്‍ നിര്‍മിച്ചു നല്‍കും.
ലോ കോളജ് അധികൃതര്‍ വിസമ്മതിച്ചതിനാല്‍ റോഡ് നവീകരണ പ്രവൃത്തി ഈ ഭാഗത്ത് മുടങ്ങിയിരുന്നു. പ്രവൃത്തി ബുധനാഴ്ച ആരംഭിക്കാനും തീരുമാനമായി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി രഘുരാജ്, പി.ഡബ്യു.ഡി, ലോ കോളജ് അധികൃതര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."