സര്‍ക്കുലേഷനില്‍ വന്‍ കുതിച്ചു ചാട്ടം; സുപ്രഭാതം കാംപയിന്‍ ഇന്ന് സമാപിക്കും
സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രചാരണ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി സുപ്രഭാതം ഏഴാം വാര്‍ഷിക കാംപയിന്‍ ഇന്നു സമാപിക്കും. വാര്‍ഷിക വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
സമസ്തയുടെ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്ത് പത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ പതിന്‍മടങ്ങ് വര്‍ധനയാണ് വരിക്കാരുടെ എണ്ണത്തിലുണ്ടായത്. സമസ്തയുടെ എല്ലാ പോഷകഘടകങ്ങളും വാര്‍ഷിക കാംപയിന്‍ ഏറ്റെടുത്തതോടെ മുന്‍ വര്‍ഷങ്ങളേക്കാള്‍ ആവേശകരമായ പ്രചാരണ പ്രവര്‍ത്തനമാണ് നാടെങ്ങും ദൃശ്യമായത്. വരിക്കാരെ ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി പങ്കാളികളായി. സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും രാഷ്ട്രീയ നേതാക്കളെയും വരിചേര്‍ത്തിയാണ് കേരളത്തിലെങ്ങും കാംപയിന്‍ പരിപാടികള്‍ക്ക് തുടക്കമിട്ടത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായും അനീതികള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തും മുന്നേറുന്ന സുപ്രഭാതത്തിന്റെ വരിക്കാരാകാന്‍ ലക്ഷങ്ങളാണ് മുന്നോട്ടുവന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും മറ്റിതര പോഷക സംഘടനകളുടെ കീഴ്ഘടകങ്ങളും ആവേശത്തോടെ രംഗത്തിറങ്ങിയതോടെ കാംപയിന്‍ ചരിത്രസംഭവമാവുകയായിരുന്നു. ഓഗസ്റ്റ് 25ന് ആരംഭിച്ച കാംപയിന്‍ സെപ്റ്റംബര്‍ 20ന് അവസാനിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും എല്ലാ മേഖലയിലും ലഭിക്കുന്ന വന്‍ സ്വീകാര്യത കാംപയിന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു. കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് കാംപയിന്‍ വന്‍ വിജയത്തിലേക്ക് കുതിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വായനശാലകള്‍, ആശുപത്രികള്‍, പ്രധാന ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളിലെല്ലാം പത്രം എത്തിക്കുന്ന വിവിധ പദ്ധതികളും ഇത്തവണത്തെ കാംപയിന്റെ ഭാഗമായി വിജയകരമായി നടപ്പാക്കി. സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് ഓരോ പോഷകസംഘടനയും മദ്‌റസയ്‌ക്കൊരു സുപ്രഭാതം, സുലഭം സുപ്രഭാതം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുപ്രഭാതം തുടങ്ങി പ്രത്യേക കാംപയിന്‍ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.
കുറഞ്ഞ കാലം കൊണ്ടുതന്നെ വായനക്കാരുടെയും വരിക്കാരുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയതിലൂടെ സുപ്രഭാതം വളര്‍ച്ചയുടെ സുപ്രധാന ഘട്ടം പിന്നിട്ടിരിക്കുകയാണ്. പുതിയൊരു മാധ്യമസംസ്‌കാരത്തിന് തുടക്കമിട്ട് 2014 സെപ്റ്റംബര്‍ ഒന്നിനാണ് സുപ്രഭാതം പിറവിയെടുത്തത്. മാധ്യമ നൈതികതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുള്ള അക്ഷരപോരാട്ടത്തിന് ജാതിമത ഭേദമന്യേ ജനങ്ങളുടെ നിറഞ്ഞ പിന്തുണയുണ്ടെന്നതാണ് കാംപയിനിന്റെ വന്‍ വിജയം വ്യക്തമാക്കുന്നത്. സമസ്തയുടെ സംഘടനാ ഭദ്രതയും സജീവതയും കൃത്യമായി ബോധ്യപ്പെടുത്തിയാണ് ഏഴാമത് കാംപയിന് പരിസമാപ്തി കുറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."