General Election Results 2019: ജമ്മു കശ്മീര്‍ LIVE: മെഹബൂബ മുഫ്തി പരാജയപ്പെട്ടു
5.00 PM: അനന്ത്‌നാഗില്‍ പിഡിപിയുടെ മെഹബൂബ മുഫ്തി പരാജയപ്പെട്ടു. അനന്ത്‌നാഗില്‍ പി.ഡി.പി. നേതാവും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പരാജയപ്പെട്ടു. നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഹസ്‌നെയ്ന്‍ മസൂദിയാണ് അനന്ത്‌നാഗില്‍ വിജയിച്ചത്. കോണ്‍ഗ്രസിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് പി.ഡി.പി.
11.22 AM:ശ്രീനഗറില്‍ നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് ലീഡ്
11.22 AM: ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ കോണ്‍ഗ്രസിലെ ഗുലാം അഹമ്മദ് മിര്‍ ലീഡ് ചെയ്യുന്നു
11.20 AM: ഉദ്ദംപൂര്‍, ജമ്മു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായ ജുഗല്‍ കിഷോറും ജിതേന്ദ്ര സിങും ലീഡ് ചെയ്യുന്നു
11.17 AM: ബാരാമുല്ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ജിനീയര്‍ റാഷിദും ലഡാക്കില്‍ സ്വതന്ത്ര സ്ഥാനാര്ഡഥി സജ്ജാദ് ഹുസ്സയ്‌നും മുന്നേറുന്നു. ആറ് ലോക്്‌സഭാ സീറ്റുകളാണ് ജമ്മു കശ്മീരില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."