HOME
DETAILS
MAL
'രുദ്രം' മിസൈല്‍ പരീക്ഷണം വിജയം
backup
October 10 2020 | 04:10 AM
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷന് മിസൈലായ രുദ്രം-1 വിജയകരമായി പരീക്ഷിച്ചു. ശത്രുരാജ്യങ്ങളുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും കണ്ടെത്തി വേഗത്തില്‍ തകര്‍ക്കാനാകുന്ന രാജ്യത്തെ ആദ്യ ന്യൂജനറേഷന് ആന്റി റഡാര്‍ മിസൈലാണിത്.
ഒഡിഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു പരീക്ഷണം.
വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒയാണ് മിസൈല്‍ വികസിപ്പിച്ചത്.
സുഖോയ് യുദ്ധവിമാനങ്ങളില്‍നിന്നു വിക്ഷേപിക്കാവുന്ന ഈ മിസൈല്‍ ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും. 250 കിലോമീറ്റര്‍ പരിധിക്കുള്ളിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇതിനു ശേഷിയുണ്ടെന്നാണ് വിവരം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ട്വിറ്റര്‍ സന്ദേശത്തിലൂടെ പരീക്ഷണം വിജയകരമാണെന്നു വ്യക്തമാക്കിയത്. മിസൈല്‍ വികസിപ്പിച്ച ഡി.ആര്.ഡി.ഒയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."