HOME
DETAILS
MAL
വസ്ത്രപരിശോധന അപരിഷ്‌കൃതം: ചെന്നിത്തല
backup
May 08 2017 | 22:05 PM
തിരുവനന്തപുരം: നീറ്റ് പ്രവേശന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിച്ചു പരിശോധന നടത്തിയ സംഭവം കേരളീയ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് മനുഷ്യാവകാശ ലംഘനവും ക്രിമിനല്‍ കുറ്റവുമാണ്. ചില സ്വകാര്യ സ്‌കൂളുകളിലാണ് ഈ അപരിഷ്‌കൃതമായ രീതികള്‍ അരങ്ങേറിയത്. കടുത്ത മാനസികസംഘര്‍ഷമാണ് പല വിദ്യാര്‍ഥിനികളും അനുഭവിക്കേണ്ടിവന്നത്. സി.ബി.എസ്.ഇ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണ് വിദ്യാര്‍ഥിനികള്‍ അപമാനിക്കപ്പെട്ടത്. ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."