മടിക്കേരിക്കായി 25 കോടി ആവശ്യപ്പെടും
മടിക്കേരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്നടിഞ്ഞ കുടക് ജില്ലയുടെ പ്രധാന നഗരും വിനോദസഞ്ചാര കേന്ദ്രവുമായ മടിക്കേരിയുടെ പുനര്‍നവീകരണത്തിനു 25 കോടി രൂപ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയെ നേരിട്ടുസമീപിക്കാനും ധാരണയായി. കഴിഞ്ഞ ഓഗസ്റ്റ് 17 മുതല്‍ കുടകിലുണ്ടായ പ്രളയത്തില്‍ മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും നാശംവിതച്ച പ്രദേശമാണു മടിക്കേരി നഗരവും പരിസര ഗ്രാമങ്ങളും.
മടിക്കേരി നഗരസഭാ പരിധിയില്‍ 90 വീടുകള്‍ പൂര്‍ണമായും ഇരുന്നൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞദിവസങ്ങളില്‍ അഞ്ചു ദുരിതാശ്വാസ ക്യാംപുകള്‍ മടിക്കേരിയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നു. മടിക്കേരി ചുറ്റളവില്‍ 50 കിലോമീറ്റര്‍ റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത നിലയില്‍ തകര്‍ന്നിരുന്നു. പല റോഡുകളും മണ്ണിട്ട് നികത്തിയാണു താല്‍കാലിക ഗതാഗതസൗകര്യം ഒരുക്കിയത്. മടിക്കേരിയുടെ വീണ്ടെടുപ്പിനു കോടികളുടെ ചെലവ് വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."