ഹാത്രസ് അക്രമികള്‍ നേരത്തെയും അവളെ ഉപദ്രവിച്ചു, പിറകെ നടന്നു, കേറിപ്പിടിച്ചു, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി,അവരെ എല്ലാവര്‍ക്കും ഭയമെന്നും ബന്ധു
ലഖ്‌നോ: ഹാത്രസിലെ പെണ്‍കുട്ടിയെ അതകിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സവര്‍ണര്‍ക്കെതിരെ പ്രതികരിക്കാന്‍ നാട്ടിലെ ദലിതര്‍ക്ക് ഭയണായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധു. അവര്‍ നേരത്തെയും അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിറകെ നടക്കുകയും വഴിയില്‍ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ മാതാവിനൊപ്പം മാര്‍ക്കറ്റില്‍ പോയ സമയത്ത് അവളുടെ കയ്യില്‍ കയറിപ്പിടിച്ചു. എന്തിനേറെ ബലാത്തംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി- പെണ്‍കുട്ടിയുടെ പിതൃസഹോദരി ഇന്ത്യാടുഡേയുടെ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.
അറസ്റ്റിലായ പ്രതികളില്‍ സന്ദീപ് ആണ് അവളോട് മോശമായി പെരുമാറിയിരുന്നത്. ഇക്കാര്യം അയാളുടെ പിതാവിനോട് പരാതിപ്പെട്ടിരുന്നു. അവര്‍ സന്ദീപിനെ അടിച്ചു. അവനോട് ദേഷ്യപ്പെട്ടു.എന്നിട്ടൊന്നും ഫലമുണ്ടായില്ല.
നാട്ടിലെ എല്ലാ ദലിത് പെണ്‍കുട്ടികളോടുമുള്ള അവരുടെ സമീപനം ഇങ്ങനെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരസ്യമായി ഇങ്ങനെയൊക്കെ ചെയ്താലും പറഞ്ഞാലും പ്രതികരിക്കാന്‍ തങ്ങള്‍ക്ക് ഭയമാണെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരു പ്രതി ലവകുശ് അറസ്റ്റ് ചെയ്യും മുമ്പ് അവളെ ബലാത്സംഗം ചെയ്‌തെന്ന് നാട്ടുകാരുടെ മുന്നില്‍ അക്ഷഭിമാനത്തോടെ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ ചെറിയ ആണ്‍കുട്ടികളോട് നിങ്ങളുടെ പെങ്ങളെ പിച്ചിക്കീറുകയും ബലാത്സംഗം ചെയ്യുകയും ചെയ്തപ്പോള്‍ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വീമ്പു പറഞ്ഞു. ജനക്കൂട്ടവും പൊലിസും നോക്കിയനില്‍ക്കേ ആയിരുന്നു ഈ വീമ്പു പറച്ചില്‍.
ഞങ്ങള്‍ അവളെ കാണുമ്പോള്‍ അവള്‍ വ്യക്തമായി സംസാരിച്ചിരുന്നു. ഞാന്‍ ആവളോട് ഒന്നും ചോദിച്ചില്ല. എന്നാല്‍ ആരോ അവളോട് ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചു. ആള്‍ക്കാരുടെ മുന്നില്‍ വെച്ചു തന്നെ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നും സന്ദീപാണ് തന്നെ ഇങ്ങനെ ചെയ്തതെന്നും അവള്‍ പറഞ്ഞു ഗ്രാമത്തിലെ ബിട്ടോലി ദേവി എന്ന സ്ത്രീ പറയുന്നു. എല്ലാത്തിനും മുന്നില്‍ നിന്നത് സന്ദീപാണെന്ന് അവള്‍ പറഞ്ഞതാണ്. അവളിതെല്ലാം പറഞ്ഞപ്പോള്‍ കണ്ടു നിന്നവര്‍ക്ക് നിശബ്ദത പാലിക്കാനേ കഴിഞ്ഞുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗക്കൊലയെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
നേരത്തെ മുഖ്യപ്രതിയായ സന്ദീപ് താക്കൂര്‍ താനും ഇരയും തമ്മില്‍സൗഹൃദത്തിലായിരുന്നുവെന്നും അതിഷ്ടപ്പെടാത്തതിന്റെ പേരില്‍ കുട്ടിയെ അവരുടെ സഹോദരന്‍ ഉപദ്രവിക്കാറുണ്ടെന്നുമൊക്കെ പൊലിസിന് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."