മൂന്ന് പതിറ്റാണ്ടിനുശേഷം 'ക്ലാസ്‌മേറ്റ്‌സ് ' വീണ്ടും വിദ്യാലയ തിരുമുറ്റത്തെത്തി
ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ 1984-85 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികള്‍ മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും ആ പഴയ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് സംഗമിച്ചു. സഹപാഠികളുടെയും കുടുംബാംഗങ്ങളുടെയും പ്രഥമസംഗമം ഫാ.നോബിള്‍ ഓണംകുളം ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് മൂന്നു പതിറ്റാണ്ടിനുശേഷം സ്വദേശത്തും വിദേശത്തുമുള്ള സഹപാഠികളുടെ പ്രഥമ സംഗമത്തിന് വെളിമാനം കമ്മ്യൂണിറ്റി ഹാളില്‍ വേദിയൊരുക്കിയത്. 200 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, യൂണിഫോം വിതരണം തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയിലൂടെ നടത്തുന്നുണ്ട്. ചടങ്ങില്‍ റോയി വെച്ചൂര്‍ അധ്യക്ഷനായി. മുന്‍ ഹെഡ്മാസ്റ്റര്‍ സി.എസ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. പൂര്‍വാധ്യാപകരും ജീവനക്കാരും ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."