അമേരിക്ക- ഗള്‍ഫ് ഉച്ചകോടി വൈകിയേക്കും
ദോഹ: സെപ്റ്റംബറില്‍ നടക്കുമെന്നു പ്രതീക്ഷിച്ച അമേരിക്ക- ഗള്‍ഫ് ഉച്ചകോടി ഇനിയും നീളാന്‍ സാധ്യത. ഡിസംബറിലേക്ക് മാറ്റാനാണ് അമേരിക്കയുടെ നീക്കം.
കുവൈത്ത് അമീര്‍ശൈഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച തീരുമാനമായി.
2017 ജൂണ്‍ അഞ്ചിനാണ് അയല്‍ രാഷ്ട്രങ്ങളായ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പ്രഖ്യാപിച്ച ഉടനെ തന്നെ കുവൈത്ത് പ്രശ്‌ന പരിഹാരത്തിനായി സജീവമായി രംഗത്തിറങ്ങിയെങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങളെ ഒരേ വേദിയില്‍ ഇരുത്താന്‍ കഴിഞ്ഞിരുന്നില്ല.
കുവൈത്തില്‍ നടന്ന ഉച്ചകോടിയിലും സഊദിയും യു.എ.ഇയും ബഹ്‌റൈനും പ്രതിനിധി സംഘങ്ങളെ മാത്രം അയച്ചതു കാരണം ഉദ്ദേശിച്ച ഫലമുണ്ടായില്ല. അമേരിക്ക പ്രശ്‌നത്തില്‍ ഇടപെടുമെന്നു പറഞ്ഞെങ്കിലും കാര്യമായ ചര്‍ച്ചകളൊന്നും ഇതു സംബന്ധിച്ച് നടന്നിട്ടില്ല.
ഗള്‍ഫ് രാഷ്ട്രങ്ങളെ ഒന്നിച്ചിരുത്താനാണ് സെപ്റ്റംബറില്‍ ക്യാംപ് ഡേവിഡില്‍ അമേരിക്ക ഗള്‍ഫ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചത്. ചര്‍ച്ച നീളും തോറും പ്രതിസന്ധിയും മൂര്‍ച്ഛിക്കും.
കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗള്‍ഫ് പ്രതിസന്ധി മുഖ്യ വിഷയമായിരുന്നതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിസന്ധി ഉടലെടുത്ത ഉടനെ കുവൈത്ത് അമീറിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് പ്രതിസന്ധി രൂക്ഷമാകാതിരുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ആത്മാര്‍ത്ഥമായ ശ്രമം നടത്തിയാല്‍ അതിവേഗം പരിഹരിക്കപ്പെടുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."