ഉഴുന്നാലിന്റെ മോചനം വൈകുന്നു: പ്രതിഷേധം ശക്തം
പാലാ: യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിയുടെ മോചനം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് രാമപുരത്ത് പൗരാവലിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ .
ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ടുപോയി ഒരുവര്‍ഷം കഴിഞ്ഞിട്ടും മോചനശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന രീതിയില്‍ ഫാ. ടോമിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൂടി പുറത്തു വന്ന സാഹചര്യത്തിലാണ് ബന്ധുക്കളും, സുഹൃത്തുക്കളും ചേര്‍ന്ന് രാമപുരത്ത് പ്രതിക്ഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
വൈദികന്റെ മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
ഫാ. ടോം ഉഴുന്നാലിയുടെ മോചനശ്രമങ്ങള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ചെയര്‍മാനായി കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം, ജനറല്‍ കണ്‍വീനറായി സി.റ്റി. രാജന്, ഭാരവാഹികളായി കെ.എം. തോമസ് കോയിപ്പിള്ളില്‍, ഷാജി ആറ്റുപുറം, മത്തച്ചന് പുതിയിടത്തുചാലില്‍, സോമനാഥന് നായര്‍ അക്ഷയ, സിബി കുന്നേല്‍, ജെയിംസ് കണിയാരകം, ഡി. പ്രസാദ് ഭക്തിവിലാസ്, തോമസ് ഉഴുന്നാലില്‍, ഷാജന് ഉഴുന്നാലില്‍, റോയി ഉഴുന്നാലില്‍, കെ.കെ. വിനു, വിശ്വന് രാമപുരം തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."