കാലിക്കുടങ്ങളുമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ താലൂക്ക് ഓഫിസ് മാര്‍ച്ച്
നെടുങ്കണ്ടം: കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കാലിക്കുടങ്ങളുമായി ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഗ്രാമപഞ്ചായത്തുകള്‍ വഴി കുടിവെള്ളം വാഹനങ്ങളില്‍ ലഭ്യമാക്കുതിനായി ഓരോ പഞ്ചായത്തിനും 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് എല്ലാ പഞ്ചായത്തുകളും കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം വിതരണം ചെയ്തുവരികയാണ്. എന്നാല്‍ വാഹനക്കൂലി മറ്റ് ചിലവുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ കൊണ്ട് മഴക്കാലം ആരംഭിക്കുതുവരെ കുടിവെള്ള വിതരണം സാധ്യമല്ല.
ജലക്ഷാമം രൂക്ഷമായ പഞ്ചായത്താണ് കരുണാപുരം. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈ മേഖലയില്‍ മഴക്കുറവ് ജലക്ഷാമത്തിന് ആക്കം കൂട്ടുന്നു. 17 വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കുതിന് അനുവദിച്ച തുക തികയില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. തുക കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് നെടുങ്കണ്ടം കിഴക്കേക്കവലയില്‍ നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുടങ്ങളുമായി ഭരണസമിതി അംഗങ്ങള്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടന്ന ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്‍ സുകുമാരന്‍ നായര്‍, കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."