നാട്ടുകാരുടെ സഹായവും തുണയായില്ല; മണിയപ്പന്‍ യാത്രയായി
അമ്പലപ്പുഴ:നാട്ടുകാരുടെ സഹായഹസ്തങ്ങള്‍ക്കിടയിലും ജീവന്‍ നിലനിര്‍ത്താനാവാതെ മണിയപ്പന്‍ യാത്രയായി. പുന്നപ്ര തെക്കു പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പള്ളീ പറമ്പില്‍ ശശി (മണിയപ്പന്‍) (52) ആണ് ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഒന്നിച്ചിട്ടും മരണത്തിലേക്ക് യാത്രയായത്.
പ്ലംബിങ് ജോലികള്‍ ചെയ്ത് കുടുംബം പോറ്റിയിരുന്ന മണിയപ്പന് ഹൃദയത്തിന്റെ വാല്‍വിനു തകരാറുണ്ടായത് ഒരു വര്‍ഷത്തിനു മുന്‍പാണ് .വാല്‍വ് മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ വഴികാണാതെ ഈ കുടുംബം അലഞ്ഞു.വ്യദ്ധരായ മാതാപിതാക്കളും ഭാര്യയും ഏകമകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മണിയപ്പന്‍.
വിവരമറിഞ്ഞ് പുന്നപ്ര കേന്ദമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്‌നേഹപൂര്‍വ്വം കണ്‍വീനര്‍ ഗ്രാമദീപം ഷാജിയും പ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍ ഷീജയും ചേര്‍ന്ന് വീടുവീടാന്തരം കയറി ഈ കുടുംബത്തിന് കൈത്താങ്ങാകുകയായിരുന്നു. ചികിത്സാ ചിലവും കുടുംബത്തിന്റെ ദൈനം ദിന കാര്യങ്ങളും നടത്തി മണിയപ്പന്റെ ശസ്ത്രക്രിയക്കാവശ്യമായ എല്ലാക്കാര്യങ്ങളും ചെയ്ത് വാല്‍വു മാറ്റി വെക്കലും നടത്തി .പ്രതീക്ഷിക്കാത്ത സമയത്ത് വിധി മണിയപ്പനെ കീഴടക്കിയത് കുടുംബത്തെയും നാട്ടുകാരെയും ഒന്നടങ്കം ദു:ഖത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."