HOME
DETAILS

നിയമസഭ പിടിച്ചെടുത്തിട്ടും രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കൈവിട്ടത് എന്തുകൊണ്ട്?

  
backup
May 24, 2019 | 8:37 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d

ജെയ്പൂര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയിട്ടും രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നോടാന്‍ കഴിയാത്തത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
കാര്‍ഷിക കടം എഴുതിത്തള്ളല്‍ ഉള്‍പ്പെടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തിയെങ്കിലും 25ല്‍ ഒരു സീറ്റു പോലും നേടാന്‍ സാധിച്ചില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷാ വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കിയത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു.
ബാലാകോട്ട് ആക്രമം വോട്ടിനുള്ള ആയുധമായി മോദി മാറ്റുകയായിരുന്നു. റാഫേലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി പ്രചാരണം നടത്തുന്നതിനിടെ ബാലാകോട്ടിലെ വ്യാജ അവകാശവാദങ്ങള്‍ പൊളിക്കുന്നതില്‍ കോണ്‍ഗ്രസിന് പാളിച്ചകള്‍ പറ്റി. 300ല്‍ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദവും പാക് ആക്രമണങ്ങളില്‍നിന്ന് രാജ്യം മോദിയുടെ കൈകളില്‍ ഭദ്രമാണെന്നതിലും വ്യക്തത വരുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ബാലാകോട്ട് ആക്രമണങ്ങളില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടില്ലെന്ന സുഷമാ സ്വരാജിന്റേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളും സൈന്യത്തെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നതിനെയും പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നത് പരാജയത്തിന്റെ മുഖ്യകാരണമായി.
കൂടാതെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കര്‍ഷകരുമായി ബന്ധമുണ്ടാക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചില്ല. പ്രകടന പത്രികയിലെ വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പ്രചാരണങ്ങള്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങി.
ഇതിന്റെ ഗുണങ്ങള്‍ ഏതൊക്കെ വിധത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  6 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  6 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  6 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  6 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  6 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  6 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  6 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago