HOME
DETAILS

കര്‍ണാടകയില്‍ ഭരണപ്രതിസന്ധിയില്ല; സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് നേതൃയോഗം

  
backup
May 24, 2019 | 8:38 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കര്‍ണാടക സര്‍ക്കാരിലുണ്ടായ പ്രതിസന്ധികള്‍ ഒഴിയുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ തകരുമെന്ന് ബി.ജെ.പി പ്രസ്താവിച്ചിരുന്നു. എന്നാല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കുമാരസ്വാമിയുടെ കീഴില്‍ സഖ്യസര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടരുമെന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളും അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് സഖ്യനേതാവ് സിദ്ധരാമയ്യ ഉറപ്പുനല്‍കി. ബി.ജെ.പിയുടെ ഭീഷണികളെ തള്ളിയ സിദ്ധരാമയ്യ സര്‍ക്കാര്‍ അതിജീവിക്കുമെന്ന് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെങ്കിലും സഖ്യത്തെ അത് ബാധിച്ചിട്ടില്ല. സംസ്ഥാന ഭരണം ഒരിക്കലും കൈവിടില്ല. സഖ്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇന്നലെ രാവിലെയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉപമുഖ്യമന്ത്രി പരമേശ്വരയ്യയുടെ വസതിയില്‍ യോഗം ചേര്‍ന്നത്. പിന്നാലെ കാബിനറ്റ് യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് പരമേശ്വരയ്യ കാബിനറ്റ് യോഗത്തിന് ശേഷം പറഞ്ഞു. കാബിനറ്റ് യോഗത്തില്‍ എല്ലാ മന്ത്രിമാരുടെയും തീരുമാനമാണിത്. സഖ്യസര്‍ക്കാര്‍ കര്‍ണാടകയില്‍ ശക്തമാണ്. സര്‍ക്കാരിനെ അസ്ഥിരിപ്പെടുത്തുന്നതിനായുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ നിഷ്ഫലമാക്കുന്നതില്‍ ഇരു പാര്‍ട്ടികളും സൂക്ഷമായി ശ്രദ്ധിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ലെന്ന് പരമേശ്വരയ്യ ട്വീറ്റ് ചെയ്തു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. സഖ്യസര്‍ക്കാരിലുള്ള വിശ്വസം മുഴുവന്‍ പ്രതിനിധികളും അറയിച്ചതാണ്. ഭരണത്തെ താഴെയിറക്കാനുള്ള ശ്രമങ്ങളെ നിഷ്ഫലമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തകരുമെന്നുള്ള വാര്‍ത്ത ഗ്രാമീണ, പാര്‍പ്പിട വികസന വകുപ്പ് മന്ത്രി യു.ടി ഖാദറും തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ പരിശോധിക്കും. ഭരണത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കുമാരസ്വാമി രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി കുമാരസ്വാമി അഭിനന്ദിച്ചു. കോണ്‍ഗ്രസും ജെ.ഡി.യുവും പരാജയത്തിനുണ്ടായ കാരണങ്ങള്‍ പരിശോധിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങളുടെ പാര്‍ട്ടിക്ക് നിരവധി പരാജയങ്ങളും വിജയങ്ങളുമുണ്ടായിരുന്നു. പരാജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരാജയബോധം വേണ്ടെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനും കോണ്‍ഗ്രസിനും ഓരോ സീറ്റുകള്‍ വീതമാണ് ലഭിച്ചത്. സഖ്യസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസ് -ദള്‍ കൂട്ടുകെട്ടിന് വന്‍ തിരിച്ചടി നേരിടേണ്ടിവന്നത്.
എന്‍.ഡി.എക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.
നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സഖ്യ സര്‍ക്കാരിനെക്കുറിച്ച് ആശങ്കകളുയരുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ ഈ കേന്ദ്രങ്ങളിൽ ചെക്ക്-ഇൻ ചെയ്യാം

uae
  •  14 days ago
No Image

എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

Kerala
  •  14 days ago
No Image

9-ാം ക്ലാസ് വരെ മാത്രം പഠിച്ച യുവതിയുടെ സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്; 68 ലക്ഷം തട്ടിയ കേസിൽ ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

crime
  •  14 days ago
No Image

ദുബൈയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

uae
  •  14 days ago
No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  14 days ago
No Image

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

crime
  •  14 days ago
No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  14 days ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  14 days ago
No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  14 days ago