HOME
DETAILS

ബ്ലോക്ക് പഞ്ചായത്തില്‍ മുപ്പത് കോടിയുടെ നാഷണല്‍ റുര്‍ബന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി

  
backup
May 09 2017 | 19:05 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae



ചാവക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ റുര്‍ബന്‍ മിഷന്‍ പദ്ധതി (എന്‍.ആര്‍.എം) ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലാണ് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. പട്ടണങ്ങളിലെ വികസനം ഗ്രാമങ്ങളിലേക്കും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രണ്ടു പഞ്ചായത്തുകളെ സംയോജിപ്പിച്ചു കൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് റുര്‍ബന്‍ മിഷന്‍ എന്ന പേരില്‍ നടപ്പാക്കുന്നത്. ഈ പദ്ധതികളിലേക്ക് 30 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും.
തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.  ഈ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഏകദിന സെമിനാര്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍  കെ.ജി തിലകന്‍ അധ്യക്ഷനായി. പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഡി ധനീപ്, മറിയു മുസ്തഫ എന്നിവര്‍ സംസാരിച്ചു. രണ്ടു പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. എസ്.ഐ ആര്‍.ഡി ഉദ്യോഗസ്ഥരായ ഉമ്മന്‍, വിനോദ്കുമാര്‍, ഡോ.അമൃത്‌രാജ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജ്യോതിഷ്‌കുമാര്‍ സംബന്ധിച്ചു.  എ.പി.ഒ സുബൈദ സ്വാഗതവും ചാവക്കാട് ബി.ഡി.ഒ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago