
'ആറു വര്‍ഷത്തിനിടെ ഒരു മൂത്രപ്പുരപോലും നിര്‍മ്മിച്ചിട്ടില്ലെന്ന് യു.പി.പി; വ്യാജപ്രചരണം നിര്‍ത്തണമെന്ന് ഭരണസമിതി' ഇന്ത്യന്‍സ്കൂളിന്‍റെ പേരില്‍ ബഹ്റൈനില്‍ പ്രസ്താവനായുദ്ധം മുറുകുന്നു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയും ഒരു വിഭാഗം പ്രതിപക്ഷ രക്ഷിതാക്കളുടെ സംഘടനയും തമ്മില്‍ പ്രസ്താവനായുദ്ധം മുറുകുന്നു.
നിലവില്‍ സ്കൂള്‍ ഭരണസമിതിയായ പ്രോഗ്രസിവ് പാരൻറ്സ് അലയന്‍സ് (പി.പി.എ) ഗ്രൂപ്പും പ്രതിപക്ഷ വിഭാഗമായ യുണൈറ്റഡ് പാരന്‍റ്സ് പാനല്‍ (യു.പി.പി) ഗ്രൂപ്പുകളുമാണ് സ്കൂള്‍ ഭരണത്തിന്‍റെ പേരില്‍ വാദ-പ്രതിവാദങ്ങളും പ്രസ്താവനകളുമായി രംഗത്തുള്ളത്.
ഇരുവിഭാഗവും കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ച പ്രസ്താവനകള്‍ താഴെ കാണാം..
ഒരു രക്ഷിതാവ് കഴിഞ്ഞ വർഷം ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അത്തരമൊരു സംഭവം നടന്നതായി അറിവില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ ആത്മഹത്യയോ മറ്റോ ചെയ്താൽ അതെല്ലാം സ്‌കൂളിന്റെ തലയിൽ കെട്ടിവക്കുന്നത് നികൃഷ്ടവും നിന്ദ്യവുമാണ്. പ്രോഗ്രസിവ് പാരന്റ്സ് അലയന്‍സിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്ന ശേഷം അർഹതപ്പെട്ട നൂറുകണക്കിനു വിദ്യാർത്ഥികൾക്കാണ് ഫീസിളവു നൽകിവരുന്നത്. 2018- 19, 2019-20 എന്നീ അധ്യയന വർഷങ്ങളിൽ മാത്രം ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് സ്കൂള്‍ ഫീസിളവു നൽകിയത്. അതോടൊപ്പം പല കാരണങ്ങളാൽ കുടുംബനാഥൻ മരണമടയുകയോ, അസുഖ ബാധിതനാകുകയോ ചെയ്തു നിരാലംബരായ വിദ്യാർഥികളെ അവരുടെ ജീവിത സാഹചര്യം പരിശോധിച്ച ശേഷം സൗജന്യമായി പഠിപ്പിക്കുന്നതിനും അവരുടെ തുടർപഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂളിലെ നല്ലവരായ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാർഥികളുടെയും അഭ്യുദയകാംഷികളുടെയും പിന്തുണയോടെ ആവശ്യമായ സഹായം ചെയ്തിട്ടുമുണ്ട്. ഇതെല്ലാം തന്നെ സമൂഹ മധ്യത്തിൽ ഫോട്ടോ എടുത്തു പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഭരണ സമിതിക്കോ അതിനു നേതൃത്വം നൽകുന്ന പി.പി.എക്കോ താല്‍പ്പര്യമില്ല . ദീനാനുകമ്പാ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നതിന്റെ ഭാഗമാണെന്നു ചിന്തിക്കുന്നവരാണ് പി.പി.എ നേതൃത്വവും സ്‌കൂൾ ഭരണസമിതിയുമെന്നു അവര്‍ പറഞ്ഞു.
സ്‌കൂൾ ഫീസ് അടക്കണം എന്നാവശ്യപ്പെട്ടു പലപ്പോഴും സർക്കുലർ അയക്കാറുണ്ട്. പന്ത്രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഫീസടക്കാത്ത വിദ്യാർത്ഥികൾക്കെതിരെ മറ്റ് സ്‌കൂളുകൾ സ്വീകരിക്കുന്നതു പോലെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വലിയ ഫീസ് കുടിശിക വരുത്തിയതിനാൽ നിരന്തരം സ്‌കൂളിൽ നിന്നും സർക്കുലർ അയച്ചിട്ടും തുടര്‍ നടപടികള്‍ക്കായി സ്ക്കൂള്‍ അധികൃതരെ യോ അധ്യാപകരെയോ സമീപിക്കാത്ത രക്ഷാകർത്താക്കളുടെ കുട്ടികളെ മാത്രമാണ് താൽക്കാലികമായെങ്കിലും ഓൺലൈൻ ക്ലാസില്‍ നിന്നും മാറ്റിനിര്‍ത്തിയത്. അവരിൽ പലരും സി.ബി.എസ്.ഇയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും രജിസ്ട്രേഷനു ആവശ്യമായ രേഖകള്‍ പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റും അക്കാദമിക്ക് ടീമും ആലോചിച്ച് അവരെ മാറ്റിനിര്‍ത്തിയത്. അതും കുറച്ചെങ്കിലും ഫീസടക്കുകയോ , തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കുകയോ ചെയ്യുന്ന മുറക്ക് ക്‌ളാസ് തുറന്ന് കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില എട്ടുകാലി മമ്മൂഞ്ഞുമാർ ഗീബൽസിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് ഫീസ് കുടിശികയുള്ള കുട്ടികളെ മുഴുവൻ സ്‌കൂളിൽ നിന്നും പുറത്താക്കിയെന്നും തങ്ങൾ നിരന്തരം ഇടപെട്ടതുകൊണ്ട് മാനേജ്മെന്റ് നിലപാട് മാറ്റിയതെന്നുമുള്ള നുണപ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ചു വസ്തുതയറിയാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്കൂളിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത് അധികാരകൊതിമൂത്ത ചിലരുടെ ജല്‍പ്പനമായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളൂ. ഇത് മാത്രമല്ല ഇവർ ചെയ്യുന്നത്. ഫീസടക്കാന്‍ നിർവാഹമില്ലാത്ത കുട്ടികളെ സഹായിക്കാനെന്ന പേരിൽ സുമനസുകളിൽ നിന്നു ഫണ്ട് സമാഹരിക്കുക കൂടി ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ നിന്നും മറ്റു സ്രോതസ്‌കളിൽനിന്നും മനസിലാക്കുന്നു. എന്നാൽ ഇങ്ങനെ ധനം സമാഹരിച്ച് ആരെയെങ്കിലും സഹായിച്ചതിന്റെ ഭാഗമായി ഒരു ദിനാർ പോലും ഫീസ് കുടിശിക ഉള്ളവർ അധികമായി സ്‌കൂളിൽ അടച്ചതായി അറിവില്ല.
എന്നു മാത്രവുമല്ല ചിലർ "യു.പി.പി എഡ്യൂക്കേഷൻ ഹെല്‍പ്" എന്നപേരിൽ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതിൽ നിന്നും തങ്ങളുടെ കുട്ടികൾക്ക് സഹായം നല്‍കണമെന്നും എന്നാവശ്യപ്പെട്ട് കുറച്ച് രക്ഷിതാക്കൾ രേഖാമൂലവും അല്ലാതെയും സ്‌കൂളിനെ സമീപിക്കുക കൂടി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരെങ്കിലും കുട്ടികളുടെ പേരിൽ ധന സമാഹാരണം നടത്തുന്നുവെങ്കിൽ അത് ശരിയല്ലെന്നും അത് നിയമ വിരുദ്ധമായ പ്രവൃത്തിയാണെന്നുമുള്ള ഒരു പ്രസ്താവന സ്കൂള്‍ മാനെജ്മെന്റ് ആരുടെയും പേര് സൂചിപ്പിക്കാതെ നല്‍കാന്‍ നിർബന്ധിതമായത്. എന്നാൽ ഈ പ്രസ്താവന വന്നയുടനെ തന്നെ ചിലർ ഇത് തങ്ങളെ മാത്രം ഉദ്ദേശിച്ചാണ് എന്ന മറു പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. അതില്‍ നിന്ന് തന്നെ ജനങ്ങൾക്ക് മനസിലാവും ആരാണ് ഈ തെറ്റായ പ്രവൃത്തി ചെയ്യുന്നതെന്ന്. ഇത്തരം വ്യക്തികളോടും സംഘങ്ങളോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് ധൂർത്തടിക്കുവാൻ ഫണ്ട് പിരിക്കണമെങ്കിൽ നിങ്ങളുടെയൊക്കെ സംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തിക്കൊള്ളു. അല്ലാതെ പാവപ്പെട്ട വിദ്യാർഥികളുടെ പേരിൽ അത് ചെയ്യരുത്. കഴിഞ്ഞ വർഷവും അതിന് മുൻപും ഫീസ് അടക്കാന്‍ നിർവാഹമില്ലാത്ത കുട്ടികൾ ഉണ്ടായിരുന്നു. അപ്പോഴൊന്നും ഈ മുതലക്കണ്ണീർ കണ്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന ഈ കോമാളി കളി എല്ലാവർക്കും മനസിലാകും എന്ന് മാത്രമേ സൂചിപ്പിക്കാനുള്ളു.
റിഫാ ക്യാമ്പസിന്റ് നിർമാണം നടത്തിയതിന്റെ അവകാശവാദം യു.പി.പി നേതൃത്വത്തിലുള്ള ഭരണസമിതി എപ്പോഴും ഉന്നയിക്കുന്നതു കാണാം. അവരുടെ ഭരണസമിതിയാണ് നിർമാണം നടത്തിയതെന്നു അംഗീകരിക്കുന്നു. എന്നാൽ അതിന്റെ വസ്തുത കൂടി രക്ഷിതാക്കളും അഭ്യുദയ കാംഷികളും മനസിലാക്കണമെന്നു അഭ്യർത്ഥിക്കുന്നു. റിഫ ക്യാമ്പസിന്‍റെ നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തിയത് സ്‌കൂളിന്റെ സ്റ്റാഫിന് ഇന്റമിനിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടുന്ന റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകിക്കൊണ്ടാണ്. ഇന്‍ഫ്രസ്ട്രക്ചര്‍ ഡവലപ്മെന്റ്റ് ഫീ എന്ന പേരിൽ രക്ഷിതാക്കളിൽ നിന്നും ബിൽഡിങ് നിർമാണം ആരംഭിച്ച അന്നു മുതൽ അഞ്ചു ദിനാർ വാങ്ങിയിട്ട് ബാങ്കിൽ ഒരു ദിനാർപോലും ലോണിന്റെ തിരിച്ചടവ് പ്രസ്തുത കമ്മറ്റി നടത്തിയിട്ടില്ല. ബാങ്കിന്റെ തിരിച്ചടവിനു മൂന്ന് വർഷത്തെ മൊറോട്ടിറിയം വാങ്ങി അതിന്റെ ബാധ്യത തുടർന്ന് വന്ന ഭരണസമിതിയുടെ തലയിൽ കെട്ടിവക്കുകയാണ് അവർ ചെയ്തത്.
അവരുടെ കെടുകാര്യസ്ഥതക്ക് മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് റിഫാ ക്യാമ്പസിന്റ് റൂഫിൽ ആകെ ചോര്‍ച്ച വന്നു. എന്തുകൊണ്ടാണ് ചോര്‍ച്ച വന്നത് എന്ന് പരിശോധിച്ചപ്പോൾ അത് വാട്ടർ പ്രൂഫിന്റെ തകരാറു കൊണ്ടാണെന്നു മനസിലായി. അതിന്റെ അടിസ്ഥാനത്തിൽ അവിടെ വാട്ടർ പ്രൂഫ് ചെയ്ത കമ്പനിയെ സമീപിക്കാന്‍ ശ്രമിച്ചപ്പോൾ ആ കമ്പനി വർഷങ്ങൾക്ക് മുൻപ് തന്നെ പൂട്ടിപോയി എന്നറിവായി. അതിന്റെ അടിസ്ഥാനത്തിൽ അതിന്റെ സി.ആർ ഉടമയുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കാന്‍ ശ്രമിച്ചപ്പോൾ മനസിലാക്കുവാൻ കഴിഞ്ഞത് വാട്ടർപ്രൂഫിന് ആ കമ്പനി നൽകിയ ഗ്യാരന്റി കേവലം അഞ്ച് വർഷം മാത്രമാണെന്നാണ്. ബഹറൈനില്‍ കുറഞ്ഞത് 10-15 വർഷമാണ് വാട്ടർ പ്രൂഫിന് നൽകുന്ന ഗ്യാരന്റി. എന്നിരിക്കെ അവർക്ക് ഗ്യാരന്റിമണി പോലും വെക്കാതെ പൂർണമായ പെയ്‌മെന്റാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ റീ വാട്ടർപ്രൂഫ് ചെയ്‌ണമെങ്കിൽ ആയിരകണക്കിന് ദിനാർ വേണ്ടിവരും. അതിന്റെ നിർമാണ കരാർ ചെയ്ത കമ്പനിയും നിലവിലില്ല. എന്തുകൊണ്ടായിരിക്കും കൃത്യമായ ഗ്യാരണ്ടീ ഇല്ലാതെ ഗ്യാരണ്ടീ മണി അന്നത്തെ കമ്മറ്റി ഇവർക്ക് എല്ലാം റിലീസ് ചെയ്തിട്ടുണ്ടാവുക എന്നത് ചിന്തനീയം.
ഇങ്ങനെ രക്ഷിതാക്കളുടെ പണം ധൂർത്തടിക്കുന്ന സമീപനമാണ് മുൻകാലങ്ങളിൽ സ്‌കൂളിൽ നടന്നിട്ടുള്ളത്. ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം സ്‌കൂളിന്റെ ജഷന്മാല്‍ ഓഡിറ്റോറിയം നവീകരണം, ബസ് പാർക്കിങ് ഗ്രൗണ്ട് ആസ്ഫാൾട്ട് , ഗ്രൗണ്ടിൽ എല്‍.ഏ ഡി ഹൈമാസ്റ്റ് ലൈറ്റ്കൾ , ടോയിലറ്റുകളുടെ നവീകരണം, കാന്റീനുകളുടെ നവീകരണം, റിഫാ ക്യാമ്പസിൽ കുട്ടികളുടെ പ്ലെ ഗ്രൗണ്ട്, ഓഡിറ്റോറിയം നവീകരണം, ടീച്ചേഴ്സ് റൂമുകളുടെ നവീകരണം ഫുട്‌ബോൾ ഗ്രൗണ്ട് നിർമാണം അടക്കം നിരവധി പ്രവർത്തനങ്ങൾ നടത്തി. അതില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് സ്‌കൂൾ ഫണ്ടിൽ നിന്നും ഉപയോഗിച്ചത്. ബാക്കിയെല്ലാം അഭ്യുദയകാംഷികളിൽ നിന്നും സംഭാവനയായി സ്വീകരിചതാണ്. പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട അനുകൂല്യത്തിൽ നിന്നും അനാവശ്യമായ ധൂർത്ത് നടത്തി സ്കൂളിന്റെ സാമ്പത്തികനില നശിപ്പിച്ച മുൻകാല ഭരണസമിതിയുടെ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങള്‍ മനസിലാക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മനാമ: ഇന്ത്യന്‍ സ്കൂൾ ഭരണസമിതിയുടെ കഴിവുകേടും സ്വജനപക്ഷ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമാണ് സ്കൂളിെൻറ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമെന്ന് യു.പി.പി വാർത്തക്കുറിപ്പിൽ ആരോപിച്ചു.ആറു വര്‍ഷം സമയമുണ്ടായിട്ടും കമ്മിറ്റിയംഗങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍ക്കുത്തും പടലപ്പിണക്കങ്ങളും ചര്‍ച്ച ചെയ്യാനല്ലാതെ വികസനമെന്ന പേരില്‍ ഒരു മൂത്രപ്പുരപോലും പണിയാൻ ഭരണസമിതിക്കായിട്ടില്ല. പ്രതിപക്ഷത്തിെൻറയും മുന്‍ കമ്മിറ്റിയുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അസത്യ പ്രസ്താവനകളിലൂടെ കുറ്റപ്പെടുത്തി സ്കൂളിനെ സ്വയം അപകീര്‍ത്തിപ്പെടുത്തുകയാണ് ഇപ്പോൾ. ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന് കുട്ടികളെ പുറത്താക്കിയതിനെതിരെ യു.പി.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും ക്ലാസിലിരുത്തേണ്ടി വന്നതിെൻറ ജാള്യം മറയ്ക്കാന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.
സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഫീസിളവ് നല്‍കുന്നത് ഇന്ത്യന്‍ സ്കൂളിലെ പുതിയ കാര്യമല്ല. 1990 മുതല്‍ യു.പി.പിയുടെ സഹചാരികളായിരുന്നവര്‍ തുടങ്ങിവെച്ച മഹത്തായ കാര്യമാണത്.വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുമതിയോടെ മെഗാ ഫെയറുകള്‍ നടത്തി വര്‍ഷംതോറും കിട്ടുന്ന ലക്ഷക്കണക്കിന് ദീനാറുകള്‍ സ്കൂളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാർഥികളെ സഹായിക്കാനും ജീവനക്കാരുടെ ഉന്നമനത്തിനുംവേണ്ടി ഉപയോഗിക്കുകയാണ് പതിവ്. കൊച്ചുകുട്ടികളെ തെരുവിലിറക്കി പണം പിരിക്കുന്നു എന്ന് പറഞ്ഞ് അന്ന് ഫെയര്‍ നടത്തുന്നതിനെ പരിഹസിച്ചവര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചു മഹാഫെയറുകള്‍ നടത്തി.അവര്‍തന്നെ പുറത്തുവിട്ട കണക്കുപ്രകാരം ആറു ലക്ഷത്തോളം ദീനാറാണ് ഇതുവഴി സമാഹരിച്ചത്.എന്നിട്ടും, ചെറിയ സംഖൃ ഫീസടക്കാത്തതിെൻറ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍നിന്ന് പുറത്താക്കിയതിെൻറയും അധ്യാപകര്‍ക്ക് പൂര്‍ണമായി വേതനം നല്‍കാത്തതിെൻറയും വസ്തുത എന്താണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം. ട്യൂഷന്‍ ഫീസ് മാത്രം വാങ്ങിയാല്‍തന്നെ എല്ലാ ജീവനക്കാരുടെയും വേതനം കൊടുക്കാമെന്നിരിക്കെ, ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലാത്ത യൂത്ത് ഫെസ്റ്റിവൽ ഉൾപ്പെടെ ഉപയോഗപ്പെടുത്താത്ത കാര്യങ്ങള്‍ക്കുപോലും ഫീസ് വാങ്ങിയിട്ടും ഇല്ലായ്മ പറയാന്‍ മാത്രം എന്തു സാമ്പത്തിക തിരിമറിയാണ് നടത്തിയത്? ഫെയര്‍ വഴി സ്വരൂപിച്ച ലക്ഷക്കണക്കിന് ദീനാര്‍ എന്തിനാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കണം.ഫീസിളവ് നല്‍കുന്ന രക്ഷിതാക്കളുടെ പേരുവിവരങ്ങള്‍ സ്കൂളിെൻറ വെബ് സൈറ്റിലെങ്കിലും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇക്കാര്യങ്ങളിൽ നീതിപൂര്‍വമല്ലാത്ത പലതുമുണ്ടെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. ഫീസ് കൂട്ടില്ലെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ചരിത്രത്തിലാദ്യമായി ഒരേ ഭരണ കാലയളവില്‍ ട്രാൻസ്പോര്‍ട്ടിേൻറതടക്കം മൂന്നു തവണ ഫീസ് കൂട്ടുകയാണുണ്ടായത്. ഈ കാരണംകൊണ്ടും കോവിഡിെൻറ പ്രത്യേക സാഹചര്യംകൊണ്ടുമാണ് സാധാരണക്കാരായ രഷിതാക്കള്‍ക്ക് താങ്ങാവുന്നതിലേറെ ഫീസ് കുടിശ്ശിക വന്നത്. ഫീസ് അടക്കാന്‍ കഴിയുന്ന പലര്‍ക്കും ഫീസ് എഴുതിത്തള്ളുകയും അവരെ തങ്ങളുടെ വോട്ട്ബാങ്കാക്കി മാറ്റുകയും ചെയ്യുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അഡ്മിന്‍ േബ്ലാക്ക് പലകയടിച്ചു മറച്ചതും രഹസ്യ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചതും ഭരണസമിതി നടത്തുന്ന നാടകങ്ങളില്‍ ഒന്നു മാത്രമാണ്. റിഫാ കാമ്പസ് പണിയാൻ ബഹ്റൈനിലെ പ്രശസ്തമായ ബാങ്ക് ലോണ്‍ തന്നത് രക്ഷിതാക്കില്‍നിന്ന് സ്കൂള്‍ സംഭരിച്ച ബില്‍ഡിങ് ലെവി ഫണ്ടും ഓരോ വിദ്യാർഥിയുടെയും റീഫണ്ടബ്ള്‍ ഫണ്ടും പരിശോധിച്ചുതന്നെയാണ്. ഇന്ത്യന്‍ സ്കൂള്‍ എന്ന മഹാസ്ഥാപനത്തിെൻറ പുതിയ നിർമിതിക്കായി 2.3 മില്യൺ ദീനാർ ബാങ്ക് ലോണായി തന്നത് മഹാ അപരാധമായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആ ബാങ്കിനെയും സ്കൂളിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ വിദ്യാർഥികളില്‍നിന്ന് മാസംതോറും പിരിച്ചെടുക്കുന്ന 50,000ത്തോളം ദീനാറില്‍ 31,000 ദീനാര്‍ മാത്രമാണ് ലോണിെൻറ തിരിച്ചടവിനുള്ളത്. ബാക്കി തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന രീതിയിലാണ് വായ്പ എടുക്കുമ്പോൾതന്നെ അന്നത്തെ കമ്മിറ്റി ക്രമീകരിച്ചത്. ആദ്യത്തെ മൂന്നു വര്‍ഷം ലോണിെൻറ തിരിച്ചടവ് ബാങ്കില്‍നിന്ന് ഒഴിവാക്കിയെടുത്തത് സ്കൂളിെൻറ മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാമ്പത്തികഭദ്രത ഒരുക്കുന്നതിെൻറ ഭാഗമായാണ്. പിന്നീട്, ആ സൗകര്യം ഉപയോഗപ്പെടുത്തിയവര്‍തന്നെ അതിനെ കുറ്റമായി കാണുമ്പോൾ ഇരിക്കുന്ന സ്ഥാനത്തിെൻറ മഹത്ത്വമെങ്കിലും ഓർക്കണം. റിഫ സ്കൂളിെൻറ മുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വാട്ടര്‍ പ്രൂഫ് ചെയ്തവരെ തിരയുന്നവര്‍ കഴിഞ്ഞ ആറു വര്‍ഷവും മഞ്ഞും മഴയും പെയ്യുമ്പോൾ വര്‍ഷംതോറും ടെറസില്‍ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഇതുപോലും ശ്രദ്ധിക്കാൻ കഴിയാത്തവര്‍ക്ക് ഇത്രയും വലിയ ഒരു സ്ഥാപനത്തെ എങ്ങനെ വിജയകരമായി മുന്നോട്ടുനയിക്കാനാവും? മെയ്ൻറനൻസിനുവേണ്ടി വകയിരുത്തുന്ന ലക്ഷക്കണക്കിന് ദീനാർ എവിടെയാണ് പോകുന്നതെന്ന് ബന്ധപ്പെട്ടവര്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തണമെന്നും യു.കെ. അനില്‍, ഹാരിസ് പഴയങ്ങാടി, ഫ്രാന്‍സിസ് കൈതാരത്ത്, റഫീക്ക് അബ്ദുല്ല, ബിജു ജോർജ്, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, സുരേഷ് സുബ്രമണ്യം, ജോണ്‍ ഹെൻറി എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നേരത്തെ, ഫീസ് കുടിശ്ശികയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്നും പുറത്താക്കിയ കുട്ടികളെ തിരിച്ചെടുത്തത് തങ്ങളുടെ ശക്തമായ ഇടപെടലിന്‍റെയും പോരാട്ടത്തിന്‍റെയും വിജയമാണെന്ന് അവകാശപ്പെട്ട് യുണൈറ്റഡ് പാരന്‍റ്സ് പാനല്‍ (യു.പി.പി) രംഗത്ത് വന്നതോടെയായിരുന്നു പ്രസ്താവനായുദ്ധം മാധ്യമങ്ങളിലേക്ക് നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• a day ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• a day ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• a day ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• a day ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago
ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 days ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago