HOME
DETAILS

റിയാദില്‍ മലയാളി നഴ്‌സിന്റെ  മരണത്തില്‍ ദുരൂഹത

  
backup
October 13, 2020 | 12:52 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8
 
 
 
ജിദ്ദ: മലയാളി നഴ്‌സിനെ സഊദിയിലെ റിയാദില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയുടെ (33) മരണത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി ഭര്‍ത്താവ് നോബിളാണ് രംഗത്ത് വന്നത്.
മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ താനുമായി സൗമ്യ വിഡിയോ കോളില്‍ സംസാരിച്ചിരുന്നുവെന്നാണ് നോബിള്‍ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള തരത്തിലുള്ള യാതൊരു സമ്മര്‍ദ്ദവും ഈ അവസരത്തില്‍ പ്രകടമായിരുന്നില്ലെന്ന് നോബിള്‍ പറയുന്നു.
ഒന്നര വര്‍ഷമായി ഇവിടെ  സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.  എന്നാല്‍ ആശുപത്രിയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ സൗമ്യ തൃപ്തയായിരുന്നില്ല. ആശുപത്രിയിലെ തൊഴില്‍ പീഡനം സംബന്ധിച്ച് സൗമ്യ റിയാദിലെ ഇന്ത്യന്‍ എംബസിക്കും സഊദി തൊഴില്‍ വകുപ്പിനും ഏഴു മാസം മുന്‍പ്  പരാതി നല്‍കിയിരുന്നു. 
ആശുപത്രിയിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. ആശുപത്രി ഹോസ്റ്റലിന്റെ സ്‌റ്റെയര്‍കേസില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നാണ് റിയാദില്‍നിന്നും വീട്ടുകാരെ അറിയിച്ചത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റുമാണെന്നും സൗമ്യ  ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നുവെന്നും ഭര്‍ത്താവ് നോബിള്‍ പറയുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  14 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  14 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  14 days ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  14 days ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  14 days ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  14 days ago
No Image

റയൽ ഇതിഹാസം മറ്റൊരു ടീമിനൊപ്പം മിന്നി തിളങ്ങുന്നു; സ്വന്തമാക്കിയത് സ്വപ്ന നേട്ടം

Football
  •  14 days ago
No Image

പള്ളിയിൽ പോയി തിരിച്ചെത്തിയ വീട്ടമ്മ കണ്ടത് തകർന്ന അലമാര; തലസ്ഥാനത്ത് 30 പവന്റെ സ്വർണം കവർച്ച

crime
  •  14 days ago
No Image

വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല; ബൈക്ക് യാത്രികരെ പൊലിസ് വലിച്ച് താഴെയിട്ടു; പിന്നാലെ അപകടം

Kerala
  •  14 days ago
No Image

കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി അപകടം; രക്ഷപ്പെടുത്താനായത് യന്ത്രം മുറിച്ചുമാറ്റിയതോടെ

Kerala
  •  14 days ago