HOME
DETAILS
MAL
കേന്ദ്ര പരിസ്ഥിതി സംഘം മൂന്നാറില്‍; ഇന്ന് കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
backup
May 10 2017 | 00:05 AM
തൊടുപുഴ: മൂന്നാറിലെ വിവാദ കൈയേറ്റ സ്ഥലങ്ങളും പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന കെട്ടിടങ്ങളും കേന്ദ്രപരിസ്ഥിതി സംഘം ഇന്ന് പരിശോധിക്കും.
കോണ്‍ഗ്രസ് നേതാവും സമിതി ചെയര്‍മാനുമായ രേണുക ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്. വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവരും എം.പിമാരുമടങ്ങുന്നതാണ് 11 അംഗ സംഘം.
പ്രസന്ന ആചാര്യ, ബാലസുബ്രഹ്മണ്യന്, ഇ.ടി മുഹമ്മദ് ബഷീര്‍, സി.പി നാരായണന്, റൊണാള്‍ഡ് സാപ, ഡാദന് മിശ്ര, വിക്രം ഉസേന്തി, നാഗേന്ദ്ര സിങ്, നാഗേന്ദ്ര കുമാര്‍ പ്രധാന്, പങ്കജ് ചൗധരി തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ രാജമലയും സംഘം സന്ദര്‍ശിക്കുന്നുണ്ട്.
പാറക്കെട്ടുകള്‍ ഉരുണ്ടുവീണ് അപകടമുണ്ടാകാനിടയായ റിസോര്‍ട്ടുകളും പള്ളിവാസലിലെ അനധികൃത കെട്ടിടങ്ങളും സന്ദര്‍ശിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."