നരേന്ദ്ര മോദിയെ ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ലോക്സഭാ കക്ഷി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. എന്‍ഡിഎ നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
വൈകിട്ട് നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന യോഗം ആറു മണിയോടെയാണ് തുടങ്ങിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രാജിക്കത്ത് കൈമാറിയിരുന്നു.
മോദിയുടെ പേര് പാര്‍ട്ടി അധ്യക്ഷനായ അമിത്ഷായാണ് നിര്‍ദേശിച്ചത്. രാജ്നാഥ് സിംഗും നിധിന്ഘഡ്കരിയും പിന്തുണച്ചു. യോഗത്തില്‍ എന്‍.ഡി.എ ഘടകകക്ഷി നേതാക്കളെല്ലാം നരേന്ദ്രമോദിയെ അഭിനന്ദിച്ചു.
ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വന്‍ ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന് എന്നിവര്‍ ചടങ്ങിനെത്തുമെന്നാണ് സൂചന. ചൊവ്വാഴ്ച മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ പോകും. ബുധനാഴ്ച ഗുജറാത്തിലും. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങും.
കേരളത്തില്‍ നിന്നും മന്ത്രി സഭയിലേക്ക് കുമ്മനം രാജശേഖരന്, വി മുരളീധരന്, കണ്ണംന്താനം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."