HOME
DETAILS
MAL
എല്‍.ഡി.എഫ് പിന്തുണയില്‍ കടുത്തുരുത്തിയില്‍ കേരളാ കോണ്‍ഗ്രസ് വിമത പ്രസിഡന്റ്
backup
May 10 2017 | 01:05 AM
കടുത്തുരുത്തി: എല്‍.ഡി.എഫ് പിന്തുണയോടെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്(എം)വിമതയ്ക്ക് ജയം. കേരളാ കോണ്‍ഗ്രസ് വിട്ടുവന്ന അന്നമ്മ രാജുവാണ് പുതിയ പ്രസിഡന്റ്. സി.പി.ഐയിലെ ഏകഅംഗം സുധര്‍മന്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഇരുവര്‍ക്കും ഏഴ് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. കേരളാ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടെന്ന് ഡി.സി.സി നിര്‍ദേശിച്ചതിനാല്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നു. എന്നാല്‍, മത്സരിക്കാനായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."