
ബാര്‍ കോഴക്കേസില്‍ മാണിയെ വിശുദ്ധനാക്കാന്‍ വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ വിശുദ്ധനാക്കാന്‍ വിജിലന്‍സ് നീക്കം. മാണിക്കെതിരേയുള്ള അന്വേഷണം നിര്‍ത്താന്‍ വിജിലന്‍സ് തത്വത്തില്‍ തീരുമാനിച്ചു. ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നപ്പോഴാണ് അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നറിയുന്നു. ബാര്‍ കോഴ കേസ് അവസാനിപ്പിച്ചതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.
തെളിവുകള്‍ ശേഖരിക്കാനോ സാക്ഷി പറയാനോ ആരും തയാറാകാത്തതിനാല്‍ അന്വേഷണം നടത്താനായില്ലെന്നാണ് വിജിലന്‍സ് നല്കുന്ന വിശദീകരണം. തെളിവുകള്‍ ശേഖരിച്ചാല്‍ മാത്രമേ കുറ്റപത്രം നല്കാന് കഴിയൂ. കെ.എം മാണി ഇടതു പാളയത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാര്‍ കോഴ കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. കെ.എം മാണി ഹൈക്കോടതിയില്‍ നല്കിയ വിടുതല്‍ ഹരജിയില്‍ ഇടപെട്ട് കോടതി പലവട്ടം പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സിനു കഴിഞ്ഞില്ല. കോടതിയില്‍നിന്ന് പ്രതികൂല നടപടിയുണ്ടാകുമെന്നുഭയന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി അവധിയില്‍ പ്രവേശിച്ചു. മറ്റൊരാള്‍ അന്വേഷണം ഏറ്റെടുത്തെങ്കിലും പുരോഗതിയൊന്നുമില്ല. ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്കാന് കോടതി അന്ത്യശാസനം നല്‍കിയിരിക്കെയാണ് ബെഹ്റ സ്ഥാനം ഏറ്റെടുക്കുന്നത്. ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് കേസ് അവസാനിപ്പിച്ചതായി കോടതിയെ അറിയിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
മാണിയെ പ്രതിയാക്കി കുറ്റപത്രം നല്കാന് മതിയായ തെളിവില്ലെന്നുകാണിച്ച് കഴിഞ്ഞ സര്‍ക്കാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്കിയ കേസിന് ഭരണമാറ്റത്തോടെയാണ് വീണ്ടും ജീവന്‍വച്ചത്. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് വീണ്ടും വന്നതോടെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ എസ്.പി എസ്. സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും ജേക്കബ് തോമസ് നിയമിച്ചു. പുനരന്വേഷണത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ 11 മാസമായി അന്വേഷണം കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. ബാര്‍ കോഴ ആരോപണം പുറത്തുവിട്ട ബാര്‍ ഉടമയായ ബിജു രമേശും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളിയും ആദ്യം നല്കിയ വിവരങ്ങളല്ലാതെ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടുമില്ല. മാണിക്ക് പണം എത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അതു നിഷേധിച്ചിരുന്നു. ഭരണം മാറിയാല്‍ ബാറുടമകള്‍ ചിലത് തുറന്നുപറയുമെന്ന് കരുതിയവര്‍ക്കും തെറ്റി. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതിനുപിന്നാലെ ബാര്‍ അസോസിയേഷന് അംഗങ്ങളായ കോട്ടയത്തെ ജേക്കബ് കുര്യന്, പൊന്‍കുന്നത്തെ സാജു ഡൊമിനിക് എന്നിവരെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മാണിക്കെതിരേ തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. അതേസമയം, തിരുവനന്തപുരം വിജിലന്‍സ് കോടതിയിലുള്ള കേസില്‍ ബാറുടമ ബിജു രമേശ് ഹാജരാക്കിയ സി.ഡി ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അത് കിട്ടിയതിനുശേഷം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിക്ക് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് 30 ദിവസത്തിനകം ലാബ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ലാബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മറ്റു തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറയും. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം മാണി ഒരുകോടി രൂപ ബാറുടമകളില്‍ നിന്ന് വാങ്ങിയെന്ന് ബാറുടമയായ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. അതിനിടെ, കെ.എം മാണിക്കെതിരേയുള്ള കോഴക്കേസും ഉടന്‍ നിര്‍ത്തും. ഇതിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സ്ഥലംമാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രക്തക്കൊതി തീരാതെ ഇസ്റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്
International
• an hour ago
പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും
International
• 2 hours ago
യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു
Kerala
• 2 hours ago
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• 3 hours ago
കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്
Cricket
• 3 hours ago
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International
• 4 hours ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 4 hours ago
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 4 hours ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 4 hours ago
രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 5 hours ago
ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു
oman
• 6 hours ago
ലൈസന്‍സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍
Kuwait
• 7 hours ago
സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ
National
• 7 hours ago
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 8 hours ago
സ്വര്‍ണമോ സ്റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം
Business
• 10 hours ago
കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പിഎൽഐ പദ്ധതികൾ തമിഴ്നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ
auto-mobile
• 11 hours ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• 12 hours ago
കറൻ്റ് അഫയേഴ്സ്-23-03-2025
PSC/UPSC
• 8 hours ago
ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
National
• 9 hours ago
ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
Kerala
• 9 hours ago