HOME
DETAILS

സ്വര്‍ണം വന്നവഴിയും പോയവഴിയും ഉറപ്പിച്ച് ഇ.ഡി

  
backup
October 13 2020 | 01:10 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%b5
 
 
സുനി അല്‍ഹാദി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ വിലയിരുത്തി കള്ളക്കടത്ത് സ്വര്‍ണം വന്ന വഴിയും പോയവഴിയും ഉറപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണം വന്നവഴിയും നാട്ടിലെത്തിച്ച ശേഷം ആര്‍ക്കൊക്കെയാണ് കൈമാറിയത് എന്നകാര്യവും അന്വേക്ഷണ ഏജന്‍സികള്‍ക്ക് ഏറെക്കുറെ കൃത്യമായ സൂചനകള്‍ ലഭിച്ചു. 
സ്വര്‍ണം കടത്തിയതിന് ലഭിച്ച കമ്മിഷന്‍ പങ്കുവച്ചതിന്റെ വിശദാംശങ്ങള്‍വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുകഴിഞ്ഞു.
മുഖ്യ സൂത്രധാരനായ കെ.ടി റമീസ് നേരത്തെ കാരിയര്‍മാര്‍ വഴിയാണ് ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിച്ചിരുന്നത്. ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവന്ന ഇബ്രാഹിംകുട്ടി എന്നയാള്‍ കസ്റ്റംസിന്റെ പിടിയിലാവുകയും കസ്റ്റംസ് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതോടെയാണ് ഇവര്‍ കൂടുതല്‍ സുരക്ഷിതമായ മറുവഴികള്‍ തേടിയത്. 
ഈ സമയത്താണ് അന്ന് കസ്റ്റംസ് പി.ആര്‍.ഒ ആയിരുന്ന സരിത്ത് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയാല്‍ സുരക്ഷിതമായി നാട്ടിലെത്തുമെന്ന് അറിയിച്ചത്. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന്റെ കസ്റ്റംസ് ഹൗസ് ഏജന്‍സിയായ (സി.എച്ച്.എ) കപ്പിത്താന്‍ ഏജന്‍സിയെ ഉപയോഗപ്പെടുത്തി സ്വര്‍ണം എത്തിക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്. 
ഇതിനായി അധികാര പത്രം (ഓതറൈസേഷന്‍ ലെറ്റര്‍) വ്യാജമായി തയാറാക്കുന്നതിന് സരിത്ത് യു.എ.ഇ കോണ്‍സുലേറ്റിന്റെ സീല്‍ വരെ സ്വന്തമായി നിര്‍മിക്കുകയും ചെയ്തു.
സ്വര്‍ണം, പൗഡര്‍ രൂപത്തിലാക്കി ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ യന്ത്രഭാഗമെന്ന വ്യാജേനയാണ് എത്തിക്കാന്‍ പദ്ധതി തയാറാക്കിയത്. സ്വര്‍ണം കടത്തിയതിന് കിട്ടിയ കമ്മിഷന്‍ എങ്ങനെയാണ് പങ്കുവച്ചത് എന്ന കാര്യം സന്ദീപ് നായരാണ് അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കിയത്. 
കടത്തിക്കൊണ്ടുവരുന്ന ഓരോ കിലോ സ്വര്‍ണത്തിനും ആയിരം ഡോളറിനു തുല്യമായ തുകയാണ് സരിത്ത്, സ്വപ്ന, സന്ദീപ് സംഘത്തിന് ലഭിക്കുക. ഇതിനു പുറമേ, ഓരോ പ്രാവശ്യം കടത്തുമ്പോഴും 50,000 രൂപ അധികമായും ലഭിക്കും. അഞ്ച് കിലോ സ്വര്‍ണമടങ്ങുന്ന ഒരു കടത്തിന് രണ്ടുകിലോയുടെ വീതമുള്ള കമ്മിഷന്‍ സ്വപ്നയും സന്ദീപും വീതിച്ചെടുക്കുന്നതിനു പുറമെ, കോണ്‍സുല്‍ ജനറലിന് കൊടുക്കാന്‍ എന്ന വ്യാജേനെ ഓരോ പ്രാവശ്യവും ആയിരം ഡോളര്‍ വീതം വാങ്ങിയിട്ടുമുണ്ട്. 
എന്നാല്‍ കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അറ്റാഷെക്ക് 3000 ഡോളര്‍ പ്രതിഫലം നല്‍കിയതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ പിടിയിലായത് ഉള്‍പ്പെടെ 21 പ്രാവശ്യമാണ് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത്. ജൂലൈ 5ന് കസ്റ്റംസ് പിടികൂടിയ 30 കിലോ ഉള്‍പ്പെടെ 166.88 കിലോ സ്വര്‍ണമാണ് കടത്തിയത്. സ്വര്‍ണം കടത്തിയതു വഴി സ്വപ്നയ്ക്കും സന്ദീപിനും മൊത്തത്തില്‍ 39,66,340 രൂപവീതം ലഭിച്ചുവെന്നും മൊഴിയിലുണ്ട്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago