നോട്ടു നിരോധനം പിന്നോട്ടടിച്ചെന്ന് വ്യാപാരികള്‍
കോലഞ്ചേരി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് പെരിങ്ങാലയുടെ വികസനം പിന്നോട്ടടിച്ചതായി വ്യാപാരികള്‍. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ അധികം പേരും പെരുങ്ങാല കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്.
എഫ്.എ.സി.റ്റി റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളിലും കെട്ടിട നിര്‍മ്മാണ മേഖലകളിലും പണിയെടുക്കുന്ന അഞ്ഞൂറോളം ഇതര സംസ്ഥാനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഈ പ്രദേശത്ത് നൂറോളം പേര്‍ മാത്രമുള്ളൂ. അന്ന് ഞായറാഴ്ചകളില്‍ മാത്രം കടയില്‍ പതിനയ്യായിരത്തോളം രൂപയുടെ കച്ചവടം നടക്കുമായിരുന്നു. ഇന്ന് വെറും രണ്ടായിരത്തില്‍ താഴെയാണ് കച്ചവടം.
നൂറോളം തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്ന് ലോഡ്ജുകളും സമീപത്തെ വാടക വീടുകളും ഏതാണ്ട് ഒഴിഞ്ഞുകിടക്കുന്ന നിലയിലാണ്. പല ലോഡ്ജിലും ഇരുപതോളം പേരാണ് താമസിക്കുന്നത്. നോട്ട് നിരോധനം മൂലം പണി കുറഞ്ഞു. കൂലി കൊടുക്കാന്‍ പണമില്ലാതായി. ഇതുമൂലം ഇതരസംസ്ഥാനക്കാര്‍ അപ്പാടെ നാട്ടിലേക്ക് മടങ്ങിയത് പെരിങ്ങാലയുടെ സാമ്പത്തിക നിലയെ പിന്നോട്ടടിച്ചു. ഹോട്ടലുകള്‍ പലതും പൂട്ടി. ചിലത് റെഡിമെയ്ഡ് സ്ഥാപനമായി. മൊബൈല്‍ ഷോപ്പുകളില്‍ രണ്ടു കൊല്ലം മുമ്പ് വരെ നല്ല തിരക്കായിരുന്നു.
അഞ്ചെണ്ണമുണ്ടായിരുന്ന സ്ഥാനത്ത് രണ്ടെണ്ണം മാത്രമാണ് പെരിങ്ങാലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ വില വര്‍ദ്ധനയും വാഹന നികുതി തുക കുത്തനെ ഉയര്‍ത്തിയതുമൊക്കെ സാധാരണ ചെറുകിട വ്യാപാരികള പ്രതികൂലമായി ബാധിച്ചെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."