HOME
DETAILS

മുറിവിന്റെ ഉണര്‍വുകള്‍

  
backup
May 26 2019 | 04:05 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


മുറിവിലൂടെയാണ് വെളിച്ചം പ്രവേശിക്കുന്നത് എന്നൊരു നിരീക്ഷണം റൂമി മസ്‌നവിയില്‍ നടത്തുന്നുണ്ട്. വിളളലുകളിലൂടെ ഒരു മുറിക്കകത്തേക്ക് വെയിലോ നിലാവോ വന്നുകയറും പോലെ ഹൃദയത്തിന്റെ മുറിവുകള്‍, കടുത്ത വേദനകള്‍, നമ്മെ കൂടുതല്‍ വെളിച്ചവും തെളിച്ചവുമുളള മനുഷ്യരാക്കിത്തീര്‍ക്കുന്നു. അഥവാ അതാണതിന്റെ സാംഗത്യം. ദുരന്തങ്ങളാണ് ദൈവാസ്തിത്വത്തിന്റെ ഒരു നിദര്‍ശനമെന്ന് ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ആത്മീയവും വൈകാരികവുമായ മുറിവുകള്‍ നമുക്കുളളിലെ ഏറ്റവും സുന്ദരമായതിലേക്കും ഏറ്റവും വിരൂപമായതിലേക്കും തുറന്നിടപ്പെടുന്ന വാതിലുകളാണ്. ഏത് വേണമെടുക്കാനെന്നത് ഉളളിലെ വിവേകത്തിന്റെ തിരഞ്ഞെടുപ്പാണ്. ഒരാള്‍ക്ക് ആവശ്യമുളള പാഠങ്ങള്‍ അയാളിലേല്‍ക്കുന്ന മുറിവുകളിലുണ്ട്, മുറിവുകളെ ശ്രദ്ധിക്കുകയാണെങ്കില്‍. മസ്‌നവിയും ഗീതാഞ്ജലിയും ആരംഭിക്കുന്നത് ഒരേ രൂപകത്തില്‍ നിന്നാണ്: ഓടക്കുഴലിനു മുളങ്കാട്ടിലേക്ക് മടങ്ങിച്ചെല്ലാനുളള വെമ്പല്‍. വേരില്‍ നിന്ന്, സ്വര്‍ഗത്തില്‍ നിന്ന്, ഉണ്മയുടെ പൂര്‍ണതയില്‍ നിന്നു വേര്‍പെടുത്തപ്പെട്ടവരാണ് നാമെല്ലാവരും. പക്ഷേ ആ വിരഹതീവ്രതയില്‍ നിന്നാണ്, മുളന്തണ്ടില്‍ വീണ തുളകളില്‍ നിന്നാണ് സംഗീതമുണ്ടാകുന്നത്. ഒരുവനെ ജീവിതം എത്രമാത്രം ആദരിച്ചിരിക്കുന്നു എന്നതിന്റെ പതക്കങ്ങളാണയാളുടെ മുറിപ്പാടുകള്‍ എന്ന് സെന്‍ ഗുരുക്കന്‍മാര്‍ പറയും. വീണുടയുന്ന സ്ഫടികചഷകങ്ങള്‍ വലിച്ചെറിയുന്നതിനു പകരം അവയുടെ പൊട്ടുകളിലൂടെ സ്വര്‍ണം പൂശി ഒട്ടിച്ച് ഏറ്റവും മുന്തിയ അതിഥികള്‍ക്കതില്‍ ചായ പകരുന്ന ജാപ്പനീസ് പാരമ്പര്യം (കിന്‌സുഗി) മുറിവുകളുടെ മൂല്യത്തെ അടിവരയിടുന്നു.

ഹീര്‍ രാഞ്ച പോലുളള ജനകീയ ഇതിഹാസങ്ങളുടെ രചയിതാവായ പഞ്ചാബി സൂഫികവി വാരിസ് ഷാഹ് എഴുതിയ കലാമാണ് 'ലഗീ ബിനാ'. മുറിവേറ്റുണര്‍ന്നിരിക്കുന്ന ഹൃദയത്തിന്റെ പാട്ട്. പാക്കിസ്താനി സൂഫീനാടോടി സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ സഈന്‍ സഹൂര്‍ അഹ്മദും
യുവ സൂഫീഗായിക സനം മര്‍വിയും ചേര്‍ന്ന് കോക് സ്റ്റുഡിയോക്കുവേണ്ടി അവതരിപ്പിച്ച ഭാഷ്യമാണിത്. 1945ല്‍ പാക് പഞ്ചാബിലെ ഒരു ഗ്രാമീണ കര്‍ഷകകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന നിരക്ഷരനായ സഈന്‍ സഹൂര്‍ തന്റെ ജീവിതത്തിലെ ബഹുഭൂരിഭാഗവും ചെലവഴിച്ചത് പാകിസ്താനിലെ ദര്‍ഗകളില്‍ പാടിനടന്നാണ്. ബുല്ലേ ഷാഹ് തന്നെ വിളിക്കുന്നതായി സ്വപ്നം കണ്ട് നന്നേ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിയ സഹൂര്‍ ദര്‍ഗകളിലൂടെ, തന്റെ സഹചാരിയായ ഏക്താര മീട്ടി പാടിയലഞ്ഞു. 1989ല്‍ നടന്ന ഒരു സംഗീതസമ്മേളനത്തില്‍ പാടിയതോടെയാണ്, നീണ്ട തേങ്ങലുകളെ ഉളളില്‍ പേറുകയാണെന്ന് തോന്നിപ്പിക്കുന്ന സഹൂറിന്റെ അനുപമമായ ഘനസ്വരം പാകിസ്താനിലെ മുഖ്യധാരാസംഗീതലോകം ശ്രദ്ധിക്കുന്നത്. പിന്നീട് 2006ല്‍ ബി.ബി.സി ലോകസംഗീത അവാര്‍ഡിനു നോമിനേറ്റു ചെയ്യപ്പെടുമ്പോള്‍ പോലും വിപണിയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ ലഭ്യമായിരുന്നില്ല. ഇന്ന് വിവിധ വിദേശനഗരങ്ങളില്‍ സഹൂറിന്റെ ഭാഷ അറിയുന്നവരും അറിയാത്തവരുമായ ജനാവലി അദ്ദേഹത്തെ കേള്‍ക്കാനിരിക്കുന്നു. ബുല്ലേ ഷായുടെ കലാമും കൂടിച്ചേര്‍ന്നതാണീ ആലാപനം.

ലഗീ ബിനാ / വാരിസ് ഷാഹ്

എവിടേക്കുതിരിഞ്ഞാലും കാണുന്നു
ഞാനെന്റെ പ്രിയതമന്റെ വര്‍ണങ്ങള്‍.
അവന്റെ ചമയങ്ങള്‍ തേടിപ്പോയ
ഞാനതില്‍ കുളിച്ചുധന്യയായി..

എന്റെ സുന്ദരപ്രിയതമാ വന്നണയൂ,
ഈ വീട്ടിലേക്ക് വേഗം പോരൂ..

ആരുമുണര്‍ന്നിരിക്കുന്നില്ല, രാവുമുഴുവന്‍
ആരുമുണര്‍ന്നിരിക്കുന്നില്ല,
സ്‌നേഹം കൊണ്ടുള്ളു മുറിഞ്ഞവരല്ലാതെ.
ആരുമുണര്‍ന്നിരിക്കുന്നില്ല രാവുമുഴുവന്‍
തമ്പുരാനേ നീയുണര്‍ത്തിവച്ചവരല്ലാതെ,
മറ്റാരുമുണര്‍ന്നിരിക്കുന്നില്ല രാവുമുഴുവന്‍.
സ്‌നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ
മറ്റാരും പ്രാര്‍ഥിച്ചുരാവുതീര്‍ക്കുന്നില്ല.

ഏതാനും യാമമുണര്‍ന്നിരിക്കാന്‍ ആര്‍ക്കുമാവും
രാവുമുഴുവന്‍ ദുആയില്‍ ലയിക്കാനാവില്ല.
സ്‌നേഹം കൊണ്ടുള്ളുമുറിഞ്ഞാലല്ലാതെ,
രാവുനീളെ പ്രാര്‍ഥിച്ചുകരയാനാവില്ല.

ലോകത്തിന്റെ ആഘോഷമേളമിവിടുണ്ട്
അത് പൊലിഞ്ഞുതീരും.
നമുക്കാ മേളമൊന്നു കണ്ടുവരാം
ഒടുക്കം മരിച്ചുവിടപറയേണ്ടവരല്ലോ നമ്മള്‍
നമുക്കാ മേളമൊന്നു കണ്ടുവരാം.
ആദ്യത്തെ മേളം തമ്പുരാനൊരുക്കി:
അവന്റെ കല്‍പനയാല്‍
മാലാഖമാര്‍ സാഷ്ടാംഗം വീണു,
സാത്താനപ്പോള്‍ ആദമിനെക്കണ്ടസൂയ പൂണ്ടു.
നമുക്കാ മേളമൊന്നു കണ്ടുവരാം
ഒടുക്കം മരിച്ചുവിടപറയേണ്ടവരല്ലോ നമ്മള്‍..

ആരുമുണര്‍ന്നിരിക്കുന്നില്ല രാവുമുഴുവന്‍
ആരുമുണര്‍ന്നിരിക്കുന്നില്ല.
ദുഃഖഭാരം കൊണ്ട് ദുഖിതര്‍ ഉണര്‍ന്നിരിക്കും
ഉള്ളിലാനന്ദം പേറുന്നവരാരും
ഉണര്‍ന്നിരിക്കുന്നില്ല.
സ്‌നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ
രാവുവുനീളെ പ്രാര്‍ഥനയില്‍
ലയിക്കുന്നില്ലാരും.

ബുല്ലേ ഷാഹ് ഗുരുവെ പ്രീതിപ്പെടുത്താന്‍
വെമ്പുന്നു,
ഒരു ദര്‍ശനമെങ്കിലുമാശിച്ച്.
ഗുരുവെ കാംക്ഷിച്ച് ബുല്ലേ നൃത്തമാടുന്നു,
ഒടുവിലൊരു ദര്‍ശനം നേടുന്നു.

എന്റെ പ്രിയനേ, അല്ലാഹുവേ...
ആരുമുണര്‍ന്നിരിക്കുന്നില്ല രാവുമുഴുവന്‍
ആരുമുണര്‍ന്നിരിക്കുന്നില്ല,
സ്‌നേഹം കൊണ്ടുള്ളു മുറിഞ്ഞവരല്ലാതെ...
നീയുണര്‍ത്തിവെച്ചവരല്ലാതെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  18 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  18 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  18 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  18 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  18 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  18 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  18 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  18 days ago