കുടുംബശ്രീ മാട്രിമോണി ഉദ്ഘാടനം ഇന്ന്
തൃശൂര്‍: കുടുംബശ്രീയുടെ നൂതന സേവന സംരംഭമായ കുടുംബശ്രീ മാട്രിമോണി ഇന്ന് പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസില്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 11ന് പോര്‍ക്കുളം വേദക്കാട് ഊട്ട്പുരയില്‍ സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ മാട്രിമോണി ഉദ്ഘാടനം ചെയ്യും. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനബാബു അധ്യക്ഷയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മാട്രിമോണിയുടെ ലോഗോ പ്രകാശനം ചെയ്യും. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണവും അന്ന് നടക്കും. ഉത്തമമായ ജീവിതപങ്കാളിയെ കണ്ടെത്തി ഭാവി സുന്ദരമാക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് കുടുംബശ്രീ ജില്ലയില്‍ മാട്രിമോണി തുടങ്ങുന്നത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമതി കറുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."