'അമ്മയ്ക്ക് ഒരു ആദരവും ഉണ്ണിമേനോന് ഷോയും' 13ന്
കണ്ണൂര്‍: ബിസിനസ് രംഗത്ത് മൂന്ന് വര്‍ഷം പിന്നിടുന്ന വിന് വിന് കോര്‍പ്പ് കൃഷ്ണ ജ്വല്സുമായി ചേര്‍ന്ന ലോക മാതൃദിനമായ 13ന് വൈകുന്നേരം 5.30ന് 'അമ്മയ്ക്ക് ഒരു ആദരവും ഉണ്ണിമേനോന് ഷോയും' സംഘടിപ്പിക്കുന്നു.
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ, അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി, ഡോ. മെഴ്സി ഉമ്മന്‍, കെ. ഉഷ, സരസ്വതി, പി.വി സരസ്വതി, മൈഥിലി ചന്തുക്കുട്ടി എന്നീ ഏഴ് അമ്മമാരെയാണ്് ആദരിക്കുന്നത്. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനാകും. പി.കെ ശ്രീമതി എം.പി അമ്മമാരെ ആദരിക്കും.
മേയര്‍ ഇ.പി ലത ഗായകന് ഉണ്ണിമേനോനെ ആദരിക്കും. തുടര്‍ന്ന് ഉണ്ണിമേനോന് ഷോയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ. ബാലചന്ദ്രന് , സെക്രട്ടറി സുഹാസ് വേലാണ്ടി, ടി. മിലേഷ്കുമാര്‍, കെ. ശശിധരന്, സി.കെ മനോജ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."